Latest NewsIndiaNews

ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താൻ വെബ് പോർട്ടൽ പുറത്തിറക്കി ഉത്തർപ്രദേശ് സർക്കാർ

കഴിഞ്ഞ നാല് വർഷത്തിനിടെ ഉത്തർപ്രദേശിൽ വികസനം കൊണ്ടുവരുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് യോഗി സർക്കാരിന്റെ നേതൃത്വത്തിൽ ആരംഭിച്ചത്

ലക്‌നൗ : സർക്കാർ പദ്ധതികൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനും അവരുമായി ആശയവിനിമയം നടത്താനും വെബ് പോർട്ടൽ പുറത്തിറക്കി ഉത്തർപ്രദേശ് സർക്കാർ. ‘മൈ ഗവ് – മേരി സർക്കാർ’ എന്ന പോർട്ടലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തത്. സാധാരണക്കാർക്ക് ഇത് കൂടുതൽ സഹായകമാകുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന പദ്ധതികൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വെബ് പോർട്ടൽ ആരംഭിച്ചത്. സർക്കാർ സംവിധാനങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങളും സാധാരണക്കാർക്ക് ഇതിലൂടെ നൽകാം.

Read Also  :  ഉലുവ ​കഴിച്ചാൽ പലതുണ്ട് ​ഗുണങ്ങൾ

കഴിഞ്ഞ നാല് വർഷത്തിനിടെ ഉത്തർപ്രദേശിൽ വികസനം കൊണ്ടുവരുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് യോഗി സർക്കാരിന്റെ നേതൃത്വത്തിൽ ആരംഭിച്ചത്. കർഷകർക്ക് സഹായകമാകുന്ന പദ്ധതികൾ മുതൽ യുവാക്കൾക്ക് തൊഴിൽ, സ്റ്റാർട്ട് അപ്പ് ഉൾപ്പെടെയുള്ള സംരംഭങ്ങൾ ആരംഭിക്കുന്നതിന് വേണ്ട സഹായങ്ങളും സംസ്ഥാന സർക്കാർ ചെയ്തു കൊടുക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button