Latest NewsNewsInternational

വരാനിരിക്കുന്നത് വന്‍ വിപത്തുകള്‍,10 വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രകൃതി ദുരന്തങ്ങളില്‍പ്പെട്ട് ഭൂരിഭാഗം മനുഷ്യര്‍ക്കും മരണം

നാസയുടെ പഠന റിപ്പോര്‍ട്ട് ഞെട്ടിക്കും

ന്യൂയോര്‍ക്ക് : ലോകത്ത് വരാനിരിക്കുന്നത് വന്‍ വിപത്തുകളെന്ന് റിപ്പോര്‍ട്ട്. കൊറോണ ലോകത്തെ കാര്‍ന്ന് തിന്നുമ്പോള്‍ ഇനി വരാനിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന കാലഘട്ടമെന്നാണ് നാസയുടെ റിപ്പോര്‍ട്ട്. കോറോണയ്ക്ക് പിന്നാലെയുള്ള നിരവധി പുതിയ രോഗങ്ങളാണ് ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒപ്പം മനുഷ്യന് പ്രകൃതിയില്‍ നിന്നും ദുരന്തങ്ങള്‍ നേരിടേണ്ടി വരുന്നു. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി എത്തുന്ന പ്രളയവും അതിനു ഒപ്പം തന്നെ ലോകത്തെ നശിപ്പിക്കാന്‍ എത്തിയ കോവിഡും ലോകത്തിന്റെ ഗതിതന്നെ മാറ്റിമറിക്കുന്നു.

Read Also : സെപ്റ്റംബര്‍ 5ന് ശേഷം ലക്നൗവിലേക്കുള്ള എല്ലാ റോഡുകളും കര്‍ഷകര്‍ തടയും:യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് രാകേഷ് തികായത്ത്

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. ചന്ദ്രന്റെ ചലനത്തിലുണ്ടാകുന്ന മാറ്റം 2030 കളുടെ പകുതിയോടെ തുടര്‍ പ്രളയമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. ചന്ദ്രന്റെ ഭ്രമണപഥത്തിലെ ഒരു പ്രത്യേക ‘ചലനം’ കാരണം സമുദ്രനിരപ്പ് ഉയരുന്നതാണ് വലിയ നാശനഷ്ടമുണ്ടാക്കാന്‍ സാധ്യതയുള്ള പ്രളയത്തിലേക്ക് വഴിമാറുക.

സമുദ്രനിരപ്പിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്ന നാസയുടെ സംഘം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍ ഉള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ജര്‍മനി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ അപ്രതീക്ഷിതമായുണ്ടായ പ്രളയം കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നാസയുടെ പഠനം പുറത്തുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button