Latest NewsNewsIndia

ലോക്‌സഭാ അംഗസംഖ്യ 1,000ലേയ്ക്ക് മാറ്റാൻ ശ്രമിക്കുന്നു: ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

ലോക്‌സഭയുടെ അംഗസംഖ്യ ആയിരമായി വര്‍ധിപ്പിക്കാനുള്ള നീക്കം സത്യമാണെങ്കില്‍ അതിന് പ്രത്യാഘാതങ്ങളുണ്ടാകും.

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: ലോക്‌സഭയുടെ അംഗസഖ്യ ആയിരമോ അതില്‍ അധികമോ ആക്കാനുള്ള നീക്കം കേന്ദ്രം നടത്തുന്നതായി ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. ഇക്കാര്യം നടപ്പാക്കുന്നതിന് മുന്‍പ് ബഹുജനങ്ങളില്‍നിന്ന് അഭിപ്രായം തേടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘2024-ന് മുന്‍പ്, ലോക്‌സഭയുടെ അംഗസംഖ്യ ആയിരമോ അതില്‍ അധികമോ ആക്കാനുള്ള നിര്‍ദേശം പരിഗണനയിലുണ്ടെന്ന് ബി.ജെ.പി. എം.പിമാരില്‍നിന്ന് വിശ്വസനീയമായ വിവരം ലഭിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നത് ആയിരം സീറ്റുകളോടെയാണ്. ഇത് നടപ്പാക്കുന്നതിന് മുന്‍പ് ഗൗരവമായി ബഹുജനാഭിപ്രായം തേടേണ്ടതുണ്ട്’- തിവാരി കൂട്ടിച്ചേര്‍ത്തു.

Read Also: ‘ഇത്രേം വലിയ ശിക്ഷയൊന്നും വേണ്ടിയിരുന്നില്ല’: സി.പി.ഐ.എമ്മിനെ ട്രോളി ബല്‍റാം

‘എം.പിമാരുടെ ജോലി രാജ്യത്തിനു വേണ്ടി നിയമനിര്‍മാണം നടത്തുക എന്നതാണ്. ഇക്കാര്യം ഭരണഘടനയുടെ പത്താം ഷെഡ്യൂളില്‍ പറയുന്നുണ്ട്. വികസനകാര്യങ്ങള്‍ നടപ്പാക്കുന്നതിന് നിയമസഭകള്‍ നേതൃത്വം വഹിക്കുന്ന, 73, 74 ഭരണഘടനാ ഭേദഗതികളുണ്ട്. ലോക്‌സഭയുടെ അംഗസംഖ്യ ആയിരമായി വര്‍ധിപ്പിക്കാനുള്ള നീക്കം സത്യമാണെങ്കില്‍ അതിന് പ്രത്യാഘാതങ്ങളുണ്ടാകും. ശരിയാണോ എന്ന് അറിയില്ലെങ്കിലും അംഗസംഖ്യ വര്‍ധിപ്പിക്കുമ്പോള്‍, സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കമുണ്ട്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button