Latest NewsNews

വാക്സിൻ സുരക്ഷിതമായി നൽകുന്ന ഒരു പ്രോട്ടോക്കോൾ രൂപീകരിക്കാൻ ഈ നമ്പർ വൺ കേരളത്തിന് പറ്റില്ലേ?: സര്‍ക്കാരിനെതിരെ ബല്‍റാം

ഒരു വാക്‌സിനേഷൻ കേന്ദ്രത്തിലെ തിരക്ക് ചൂണ്ടിക്കാണിച്ചു കൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിടി ബല്‍റാമിന്റെ വിമർശനം

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെ വിമർശിച്ച് തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാം. ഒരു വാക്‌സിനേഷൻ കേന്ദ്രത്തിലെ തിരക്ക് ചൂണ്ടിക്കാണിച്ചു കൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിടി ബല്‍റാമിന്റെ വിമർശനം.

പ്രായമായവരടക്കം വാക്‌സിനേഷനായി എത്തുന്ന കേന്ദ്രത്തില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ഒരു പ്രോട്ടോക്കോള്‍ രൂപീകരിക്കാന്‍ നമ്പര്‍ വൺ കേരളത്തിന് പറ്റില്ലേ എന്ന ചോദ്യമാണ് ബല്‍റാം ഉയര്‍ത്തിയത്. ക്ഷേത്രമതിലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമെന്ന് വിളിക്കുന്ന പോസ്റ്റര്‍ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ദൈബത്തിനറിയാം എന്ന് വീണ്ടും പരിഹസിച്ചുകൊണ്ടാണ് ബല്‍റാമിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം:

പ്രായമായവരടക്കമുള്ള ഈ മനുഷ്യർക്ക് സുരക്ഷിതമായും അന്തസ്സോടെയും അവർക്കർഹതപ്പെട്ട വാക്സിൻ ഡോസ് നൽകാൻ കഴിയുന്ന ഒരു പ്രോട്ടോക്കോൾ രൂപീകരിക്കാൻ ഈ നമ്പർ വൺ സംസ്ഥാനത്തിന് പറ്റില്ലേ?

ആവോ.. ദൈബത്തിനറിയാം!

 

shortlink

Related Articles

Post Your Comments

Related Articles


Back to top button