Latest NewsInternational

VIDEO-കള്ളനെ കണ്ടുപിടിക്കാൻ വെച്ച സിസിടിവിയില്‍ കണ്ടത് പ്രേതത്തെ: വീട്ടമ്മയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

കുട്ടികള്‍ കളിക്കുന്ന സമയത്ത് ഈ ദൃശ്യം ഹഗ്‌സ് പല തവണ കണ്ടിരുന്നു.

സ്കോട്ട്ലൻഡ്: കള്ളനെ കണ്ടെത്താൻ വേണ്ടി സ്ഥാപിച്ച സിസിടിവിയിൽ പ്രേതം കുടുങ്ങിയതോടെ അങ്കലാപ്പിലായി വീട്ടമ്മ. തുടർന്ന് ഇവർ വീട് വെഞ്ചരിപ്പിക്കുകയുണ്ടായി. ഗ്ലാസ്‌ഗ്ലോയിലെ ബാരോഫീല്‍ഡിലുള്ള മാക്‌സിന്‍ ഹഗ്‌സ് എന്ന സ്ത്രീയാണ് വീടിന് പുറത്തു സ്ഥാപിച്ചിരിക്കുന്ന സിസിടിവിയില്‍ പതിഞ്ഞ അവ്യക്ത രൂപത്തെ കണ്ട് ഭയപ്പെട്ട് വീട് വെഞ്ചരിപ്പിച്ചത്. കുട്ടികള്‍ കളിക്കുന്ന സമയത്ത് ഈ ദൃശ്യം ഹഗ്‌സ് പല തവണ കണ്ടിരുന്നു. തുടര്‍ന്നാണ് അവര്‍ അത് തന്റെ സഹോദരിയെ വിളിച്ച്‌ അറിയിച്ചത്.

തന്റെ വീടിന് പുറത്ത് പുന്തോട്ടത്തിനടുത്താണ്, അര മിനിട്ട് ദൈര്‍ഘ്യം വരുന്ന സിസിടിവി ദൃശ്യത്തില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത വിധമുള്ള ഒരു രൂപം പ്രത്യക്ഷപ്പെട്ടത്. അവരുടെ സഹോദരിയായ നിക്കി മല്‍ഹെറോണ്‍ ആണ് പ്രസ്തുത സിസിടിവി ദൃശ്യം ഫേസ്ബുക്കില്‍ പങ്കു വെച്ചത്. തിരിച്ചറിയാന്‍ സാധിക്കാത്ത ഈ രൂപം വീടിന് മുന്നില്‍ ഇടത്തോട്ടും വലത്തോട്ടും നീങ്ങുകയും വീടിന് അടുത്ത് നിര്‍ത്തി ഇട്ടിരുന്ന കാരവാനിന്റെ അടുത്തെത്തി അപ്രത്യക്ഷമാവുകയും ചെയ്യുന്നതായി ദൃശ്യങ്ങളില്‍ നിന്ന് കാണാന്‍ സാധിക്കും.


ഇത് കണ്ട് ഭയന്നു പോയ ഈ അമ്മ പള്ളിയില്‍ നിന്ന് വൈദികനെ വരുത്തി വീട് വെഞ്ചരിക്കുകയായിരുന്നു . ആറും, പന്ത്രണ്ടും വയസ്സുള്ള മക്കളുമൊത്ത് തന്റെ പങ്കാളിക്ക് ഒപ്പമാണ് ഹഗ്‌സ് താമസിക്കുന്നത്. ക്യാമറയില്‍ പതിഞ്ഞ നിഴലു പോലെയുള്ള ഈ രൂപം കണ്ട് തന്റെ പങ്കാളി ആകെ ഭയന്ന് ഇരിക്കുകയാണന്ന് അവര്‍ ഡെയിലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button