KeralaLatest NewsNews

കഞ്ഞികുഴി സഹകരണ ബാങ്കിലെ ക്രമക്കേട്: സി.പി.എം ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്ന് കോൺഗ്രസ്

റിപ്പോർട്ട്‌ പുറത്ത് വന്ന് രണ്ടുവർഷം പിന്നിട്ടിട്ടും ഇതുവരെ ഭരണസമിതിക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടിലെന്നും കോൺഗ്രസ്‌ ആരോപിക്കുന്നു

ഇടുക്കി : ഇടുക്കി കഞ്ഞികുഴി സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട് നടത്തിയവർക്കെതിരെ നടപടി വേണമെന്നവശ്യപ്പെട്ട് കോൺഗ്രസ്‌. ഓഡിറ്റ് റിപ്പോർട്ടിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. തട്ടിപ്പിൽ ജില്ലയിലെ ഉന്നത സി.പി.എം നേതാകൾക്ക് പങ്കുണ്ടെന്നും കോൺഗ്രസ്‌ പറഞ്ഞു.

സി.പി.എം അധീനതയിലുള്ള കഞ്ഞികുഴി സഹകരണ ബാങ്കിൽ 2018-2019 കാലയളവിൽ മാനദണ്ഡങ്ങൾ ലംഘിച്ച് വൻതുക വായ്പ നൽകിയതായാണ് ഓഡിറ്റ് റിപ്പോർട്ട്. മതിപ്പ് വില കുറഞ്ഞ സ്ഥലങ്ങൾക്ക് അനുവദനീയമായതിലും കൂടുതൽ വായ്പ നൽകി, ബാങ്കിന്റെ പ്രവർത്തന മേഖലയ്ക്ക് പുറത്തുള്ള സ്ഥലങ്ങൾക്കും വായ്പ അനുവദിച്ചു തുടങ്ങിയവയാണ് ഓഡിറ്റിംഗിലെ പ്രധാന കണ്ടെത്തലുകൾ.

Read Also :  ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഇന്ത്യയിൽ, കാരണം കേരളം – പിന്നോട്ട് സഞ്ചരിച്ച് സംസ്ഥാനം

എന്നാൽ, റിപ്പോർട്ട്‌ പുറത്ത് വന്ന് രണ്ടുവർഷം പിന്നിട്ടിട്ടും ഇതുവരെ ഭരണസമിതിക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടിലെന്നും കോൺഗ്രസ്‌ ആരോപിക്കുന്നു.ബാങ്കിലെ മുൻ സെക്രട്ടറിയുടെ ആത്മഹത്യ ക്രമക്കേട് നടത്തിയ നേതാക്കളുടെ സമ്മർദ്ദം മൂലമാണെന്നും ആക്ഷേപമുണ്ട്. ക്രമകേടിനൊപ്പം ആത്മഹത്യയെ കുറിച്ചും സമഗ്ര അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button