KeralaLatest NewsNews

പ്രളയ ദുരിതാശ്വാസഫണ്ടിൽ വീണ്ടും ക്രമക്കേട് : അപേക്ഷിക്കാത്തവരുടെ അക്കൗണ്ടിലേക്ക് എത്തിയത് ലക്ഷങ്ങൾ

കോഴിക്കോട് ​: പ്രളയ ദുരിതാശ്വാസഫണ്ടിൽ വീണ്ടും ക്രമക്കേട്​ നടന്നതായി റിപ്പോര്‍ട്ട്​. റവന്യൂ ഉദ്യോഗസ്​ഥരുടെ അറിവോടെയാണ്​ വന്‍ തട്ടിപ്പിന്​ കളമൊരുങ്ങിയത്​. മൂന്ന്​ പേരുടെ അക്കൗണ്ടിലേക്ക്​ 1.8 ലക്ഷം രൂപ അനധികൃതമായി നല്‍കി​.

Read Also : രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയും കേരളത്തിൽ : ചീഫ് സെക്രട്ടറിയുമായി ഇന്ന് ഓൺലൈൻ ചർച്ച  

ചേവായൂര്‍ വില്ലേജിലെ സ്​ത്രീയുടെ അക്കൗണ്ടിലേക്ക്​ 60,000 രൂപ നിക്ഷേപിച്ചതിനെക്കുറിച്ച്‌​ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്​ടറും പ്രാഥമികാന്വേഷണം നടത്തിയിരുന്നു. കോഴിക്കോട്​ തഹസില്‍ദാറാണ്​ സംഭവം കലക്​ടര്‍ക്ക്​ റിപ്പോര്‍ട്ട്​ ചെയ്​തത്​.

അതേസമയം അപേക്ഷിക്കാത്ത സ്​ത്രീക്ക്​ 60,000 രൂപ പ്രളയ ദുരിതാശ്വാസഫണ്ട്​ നല്‍കിയ തട്ടിപ്പിനെക്കുറിച്ച്‌​ ജില്ല ഫിനാന്‍സ്​ ഓഫിസര്‍ മനോജന്‍ ജില്ല കലക്​ടര്‍ എന്‍. തേജ്​ ലോഹിത്​ റെഡ്​ഡിക്ക്​ റിപ്പോര്‍ട്ട്​ സമര്‍പ്പിച്ചു. റവന്യൂ ഉദ്യോഗസ്​ഥരില്‍നിന്ന്​ തെളിവെടുത്ത ശേഷമാണ്​ റിപ്പോര്‍ട്ട്​ കൈമാറിയത്​. ക്രമക്കേട്​ നടന്നതായാണ്​ റിപ്പോര്‍ട്ടിലുള്ളത്​.

പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട്​ സിവില്‍ സ്​റ്റേഷനില്‍ അധിക ചുമതല വഹിച്ച റവന്യൂ ഉദ്യോഗസ്​ഥ​​ന്റെ അറിവോടെയാണ്​ ക്രമക്കേട്​ നടന്നത്​. ഇദ്ദേഹത്തിനെതിരെ കര്‍ശന നടപടിയുണ്ടായേക്കും. സി.പി.ഐയുടെ സംഘടനായ ജോയന്‍റ്​ കൗണ്‍സില്‍ പ്രവര്‍ത്തകനായ ഉദ്യോഗസ്​ഥന്‍ നിലവില്‍ വില്ലേജ്​ ഓഫിസറാണ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button