Latest NewsKeralaNewsIndia

സുനന്ദയുടെ മരണത്തിൽ ശശി തരൂർ കുറ്റക്കാരനോ?: കോടതിയുടെ നിർണ്ണായക വിധി ഇന്ന്

ഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ കോടതിയുടെ സുപ്രധാനവിധി ഇന്ന്. ശശി തരൂര്‍ എം.പിക്ക് മേല്‍ കുറ്റം ചുമത്തണോ എന്നതില്‍ ഡല്‍ഹി റോസ് അവന്യു കോടതി ഇന്ന് വിധി പറയും. കേസിൽ ആത്മഹത്യ പ്രേരണയ്‌ക്കോ, കൊലപാതകത്തിനോ എം പി യ്ക്കെതിരെ കുറ്റം ചുമത്തണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

Also Read:രമ്യ ഇത്രയും തരംതാഴുമെന്ന് കരുതിയില്ല, കോൺഗ്രസുകാർ തല്ലിയപ്പോൾ തല്ലിക്കോട്ടെ എന്ന മനോഭാവമായിരുന്നു അവര്‍ക്ക്: സനൂഫ്

സുനന്ദയുടെ ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണം ശശി തരൂരിന്റെ മാനസിക പീഡനമാണെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. കുറ്റം ചുമത്തുന്നതില്‍ കോടതി നിലപാട് നിര്‍ണായകമാകുമെന്നാണ് സൂചന.
തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ശശി തരൂർ.

സുനന്ദയുടെ മരണം ആകസ്മികമാണ്.
വിഷം കുത്തിവയ്ച്ചുവെന്ന ആരോപണം നിലനില്‍ക്കില്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അന്ന് മുതൽക്കേ മരണത്തിലെ തരൂരിന്റെ പങ്കിനെക്കുറിച്ച് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button