COVID 19Latest NewsKeralaSaudi ArabiaNewsIndiaInternationalGulf

റെഡ് ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം യാത്രാവിലക്ക്: തീരുമാനവുമായി സൗദി

കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലേക്ക് സൗദി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്

സൗദി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സർക്കാർ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പൗരന്‍മാര്‍ക്ക് മൂന്നുവര്‍ഷം യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ സൗദി തീരുമാനം. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയും യാത്രാവിലക്കും ഏര്‍പ്പെടുത്തുമെന്നും അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നിലവിൽ കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലേക്ക് സൗദി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാന്‍, അര്‍ജന്റീന, ബ്രസീല്‍, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ലെബനന്‍, പാക്കിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, തുര്‍ക്കി, വിയറ്റ്‌നാം, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് യാത്രാവിലക്ക് നിലവിലുള്ളത്. സൗദിയില്‍ ചൊവ്വാഴ്ച 1379 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 520, 774 കോവിഡ് കേസുകളും 8,189 കോവിഡ് മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button