Latest NewsNewsIndia

യെ​ദി​യൂ​ര​പ്പ രാ​ജി​വെ​ച്ച​തി​ല്‍ മ​നം​നൊ​ന്ത് ബി.​ജെ.​പി പ്ര​വ​ര്‍​ത്ത​ക​ന്‍ ജീ​വ​നൊ​ടു​ക്കി

ര​വി​യു​ടെ ആ​ത്മ​ഹ​ത്യ വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്നും ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ലേ​ക്ക് പ്ര​വ​ര്‍ത്ത​ക​ര്‍ നീ​ങ്ങ​രു​തെ​ന്നും ബി.​എ​സ്. യെ​ദി​യൂ​ര​പ്പ ട്വീ​റ്റ് ചെ​യ്തു.

ബം​ഗ​ളൂ​രു: ബി.​എ​സ്. യെ​ദി​യൂ​ര​പ്പ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്നും രാ​ജി​വെ​ച്ച​തി​ല്‍ മ​നം​നൊ​ന്ത് ബി.​ജെ.​പി പ്ര​വ​ര്‍​ത്ത​ക​ന്‍ ജീ​വ​നൊ​ടു​ക്കി. ചാ​മ​രാ​ജ് ന​ഗ​ര്‍ ജി​ല്ല​യി​ലെ ഗു​ണ്ട​ല്‍​പേ​ട്ട് ബൊ​മ്മ​ല​പു​ര സ്വ​ദേ​ശി രാ​ജ​പ്പ എ​ന്ന ര​വി​യെ​യാ​ണ്​ (35) ചൊ​വ്വാ​ഴ്ച രാ​വി​ലെ ക​ട​ക്കു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

Read Also: പെഗാസസ് ഫോൺ ചോർത്തൽ: അന്വേഷണം പ്രഖ്യാപിച്ച് മമതാ ബാനർജി

ബൊ​മ്മ​ന​പു​ര​യി​ല്‍ ബേ​ക്ക​റി ന​ട​ത്തു​ക​യാ​യി​രു​ന്ന ര​വി യെ​ദി​യൂ​ര​പ്പ​യു​ടെ ക​ടു​ത്ത ആ​രാ​ധ​ക​നാ​യി​രു​ന്നു. ബേ​ക്ക​റി ക​ട ന​ട​ത്തി​വ​രു​ന്ന​തി​നൊ​പ്പം പ്രാ​ദേ​ശി​ക ബി.​ജെ.​പി നേ​താ​വാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. യെ​ദി​യൂ​ര​പ്പ രാ​ജി​വെ​ച്ച​ത് അ​റി​ഞ്ഞ​തി​നു​ശേ​ഷം ര​വി ക​ടു​ത്ത വി​ഷ​മ​ത്തി​ലും നി​രാ​ശ​യി​ലു​മാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ജീ​വ​ന​ക്കാ​രെ​ത്തി ബേ​ക്ക​റി തു​റ​ന്ന​പ്പോ​ഴാ​ണ് ക​ട​ക്കു​ള്ളി​ല്‍ ര​വി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ര​വി​യു​ടെ ആ​ത്മ​ഹ​ത്യ വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്നും ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ലേ​ക്ക് പ്ര​വ​ര്‍ത്ത​ക​ര്‍ നീ​ങ്ങ​രു​തെ​ന്നും ബി.​എ​സ്. യെ​ദി​യൂ​ര​പ്പ ട്വീ​റ്റ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button