Latest NewsIndia

ഹൈന്ദവ പ്രക്ഷോഭം കണക്കിലെടുത്ത് യെദിയൂരപ്പ സർക്കാർ; കർണാടകയിൽ ഇനി ടിപ്പു ജയന്തി ജയന്തി ആഘോഷിക്കില്ല

ബംഗളൂരു: ഹൈന്ദവ പ്രക്ഷോഭം കണക്കിലെടുത്ത് യെദിയൂരപ്പ സർക്കാർ ടിപ്പു ജയന്തി ആഘോഷം നിരോധിക്കാൻ തീരുമാനിച്ചു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ നിലംപൊത്തിയ ശേഷം അധികാരത്തിലേറിയ യെദിയൂരപ്പ സര്‍ക്കാരിന്റെ മന്ത്രിസഭാ യോഗത്തിന്റേതാണ് നിര്‍ണായക തീരുമാനം.

കൊഡവ, അയ്യങ്കാര്‍ സമുദായക്കാരുടെ കൂട്ടക്കൊലയ്ക്ക് ടിപ്പു നേതൃത്വം നല്‍കിയാതായും മലബാറിലെ സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കുന്നതിന് കൂട്ടുനിന്നെന്നുമാരോപിച്ചാണ്, ബി.ജെ.പിയും മറ്റ് ഹിന്ദു അനുകൂല സംഘടനകളും ടിപ്പു ജയന്തി ആഘോഷങ്ങളെ വര്‍ഷങ്ങളായി എതിര്‍ത്തുവരുന്നത്.

കൊഡവ സമുദായത്തിനെതിരെ നിലകൊണ്ടിരുന്ന ഭരണാധികാരിയാണ് ടിപ്പു സുല്‍ത്താനെന്നാണ് കുടകിലെ ഒരു വിഭാഗം വിശ്വസിക്കുന്നത്. രണ്ടായിരത്തിപ്പതിനഞ്ചില്‍ മടിക്കേരിയില്‍ നടന്ന ലഹളയില്‍ മലയാളിയുള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. മുസ്‌ളീങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ള മൈസൂരു മേഖലയില്‍ ന്യൂനപക്ഷ പ്രീണനത്തിനായാണ് സഖ്യസര്‍ക്കാന്‍ ടിപ്പു ജയന്തി ആഘോഷങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതെന്നാണ് ബി.ജെ.പിയുടെ ആരോപണം. അതേസമയം വന്‍ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയാണ് കഴിഞ്ഞ വര്‍ഷം എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷിക്കാന്‍ അനുമതി നല്‍കിയത്. കുടക് ഉള്‍പ്പടെ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് സര്‍ക്കാര്‍ ആഘോഷങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button