ErnakulamKeralaNattuvarthaLatest NewsNews

സാങ്കേതിക തകരാർ: കൊച്ചിയിൽ നിന്നും ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി

കൊച്ചി: നെടുമ്പാശേരിയിൽ‌ നിന്നും ലണ്ടനിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കി. സങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം റദ്ദാക്കിയത്. വിമാനം പുറപ്പെടുന്നതിന് മിനിറ്റുകൾക്ക് മുൻപാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. 252 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. ഞായറാഴ്ച ഉച്ചയ്ക്ക് 2.15നാണ് വിമാനം പുറപ്പെടേണ്ടിരുന്നത്. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിന് എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. പകരം വിമാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും നാളെ യാത്ര തിരിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button