KeralaNattuvarthaLatest NewsNews

ദുരിതത്തിൽ ആയിരിക്കുന്ന ജനങ്ങൾക്ക് കിറ്റിനൊപ്പം ഒരു മുഴം കയർ കൂടി നൽകുകയാണ് വേണ്ടത്: പി സി ജോർജ്

പിണറായി വിജയനെ ദൈവമായി ചിത്രീകരിച്ച് ഇടതുപക്ഷ പ്രവർത്തകർ വിശ്വാസികളെ അപമാനിക്കുകയാണ്

കോട്ടയം: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത വിമർശനവുമായി ജനപക്ഷം സെക്കുലർ ചെയർമാനും മുൻ എം എൽ എയുമായ പി സി ജോർജ് രംഗത്ത്. കേരളം സ്വർണ കടത്തുകാരുടെയും ബലാൽസംഘ വീരന്മാരുടെയും കരിഞ്ചന്തക്കാരുടെയും വിളഭൂമി ആയി മാറിയിരിക്കുകയാണെന്നും ജനങ്ങളെല്ലാം ദുരിതത്തിലാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സഖാക്കൾ നടത്തുന്ന വൃത്തികേടുകൾ കണ്ടില്ലെന്നു നടിക്കുകയാണ് മുഖ്യമന്ത്രിയെന്നും പിണറായി വിജയനെ ദൈവമായി ചിത്രീകരിച്ച് ഇടതുപക്ഷ പ്രവർത്തകർ വിശ്വാസികളെ അപമാനിക്കുകയാണ് എന്നും പി സി ജോർജ് ആരോപിച്ചു.

‘ജനങ്ങൾ കോവിഡ് മഹാമാരി മൂലം വലിയ രീതിയിൽ ബുദ്ധിമുട്ടുകയാണ്. എല്ലാവർക്കും കിറ്റ് നൽകിയാൽ പ്രശ്നം തീർന്നു എന്ന നിലയിലാണ് പിണറായി വിജയൻ. എന്നാൽ ദുരിതത്തിൽ ആയിരിക്കുന്ന ജനങ്ങൾക്ക് കിറ്റിനൊപ്പം ഒരു മുഴം കയർ കൂടി നൽകുകയാണ് വേണ്ടത്. കോവിഡ് മഹാമാരി അവസാനിക്കരുത് എന്ന ആഗ്രഹക്കാരനാണ് പിണറായി വിജയൻ. ഈ കാലയളവിൽ സമരങ്ങൾ ഒഴിഞ്ഞു നിൽക്കും എന്നതാണ് ഇതിന് കാരണമായി പിണറായി വിജയൻ കാണുന്നത്’. പിസി ജോർജ് പറഞ്ഞു. പിണറായി സർക്കാറിനെതിരെ ജനകീയ പ്രക്ഷോഭം ഉയർന്നു വരണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button