Latest NewsNewsIndia

പ്രവാസി തൊഴിലാളികൾക്കായി പ്രീ-ഡിപ്പാർച്ചർ ഓറിയന്റേഷൻ ട്രെയിനിംഗ്: പുതിയ പോർട്ടൽ ഉദ്ഘാടനം ചെയ്ത് വി മുരളീധരൻ

ന്യൂഡൽഹി: പ്രവാസികൾക്കായുള്ള പ്രീ-ഡിപ്പാർച്ചർ ഓറിയന്റേഷൻ ട്രെയിനിംഗിന്റെ പുതിയ പോർട്ടലിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. പിഡിഒടി പോർട്ടൽ http://pdot.mea.gov.in ന്റെ ഉദ്ഘാടനമാണ് അദ്ദേഹം നിർവ്വഹിച്ചിരിക്കുന്നത്. ഒരു ലക്ഷം പേർക്കാണ് പദ്ധതിയിലൂടെ പരിശീലനം നൽകിയിരിക്കുന്നത്.

Read Also: നവ മാധ്യമങ്ങളുടെ ദുരുപയോഗം: വ്യാജ പ്രൊഫൈലുകളെ തിരിച്ചറിയാന്‍ ഇക്കാര്യങ്ങള്‍ പരിശോധിച്ചാല്‍ മതിയെന്ന് കേരള പോലീസ്

ദേശീയ നൈപുണ്യ വികസന കോർപ്പറേഷനും സംസ്ഥാന ഗവണ്മെന്റുകൾക്കും അനുബന്ധമായി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ടറി (സിഐഐ), ഫിക്കി, കേന്ദ്ര ഇലട്രോണിക്‌സ് ഐ ടി മന്ത്രാലയം എന്നിവയുടെ പൊതു സേവന കേന്ദ്രങ്ങൾ കൂടി ഉൾപ്പെടുത്തി രാജ്യത്തൊട്ടാകെ പിഡിഒടി കേന്ദ്രങ്ങൾ 30ൽ നിന്ന് 100 ലധികം വരെ വിപുലീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

വിദേശത്തേക്ക്, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലേക്കും മറ്റ് ഇസിആർ രാജ്യങ്ങളിലേക്കും പോകുന്ന ഇന്ത്യൻ പ്രവാസി തൊഴിലാളികളുടെ, സോഫ്റ്റ് സ്‌കിൽസ് വർദ്ധിപ്പിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം 2018 ലാണ് പിഡിഒടി പരിപാടി ആരംഭിച്ചത്. ലക്ഷ്യസ്ഥാനമായ രാജ്യത്തിന്റെ സംസ്‌കാരം, ഭാഷ, പാരമ്പര്യം, ദേശീയ നിയമങ്ങൾ ചട്ടങ്ങൾ എന്നിവ മനസിലാക്കാൻ പ്രവാസി തൊഴിലാളികളെ ഓറിയന്റേഷൻ സഹായിക്കുന്നു. അവരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി വിവിധ സർക്കാർ സംരംഭങ്ങളായ പ്രവാസി ഭാരതീയ ഭീമ യോജന, ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട്, മദദ് പോർട്ടൽ, പ്രവാസി ഭാരതീയ സഹായതാ കേന്ദ്രങ്ങൾ തുടങ്ങിയവ അറിയാനും ഇത് സഹായിക്കുന്നു.

Read Also: കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍: 9.73 ലക്ഷം ഡോസ് സംസ്ഥാനത്ത് എത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button