Latest NewsNewsFootballSports

മെസി ബാഴ്‌സലോണയിൽ തിരിച്ചെത്തി: നീണ്ട കാലത്തേക്കുള്ള കരാറുമായി ലപോർട്ട

ബാഴ്‌സലോണ: അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസി ബാഴ്‌സലോണയിൽ തിരിച്ചെത്തി. കോപ അമേരിക്കയ്ക്ക് ശേഷം ഓഫ് സീസൺ കുടുംബത്തിനൊപ്പം ആസ്വദിച്ചാണ് മെസി ബാഴ്‌സ മടങ്ങിയെത്തിയത്. അടുത്ത ആഴ്ച ബാഴ്‌സയുമായുള്ള പുതിയ കരാറിൽ മെസി ഒപ്പിടുമെന്നാണ് റിപ്പോർട്ട്. പ്രതിഫലത്തിൽ 50 ശതമാനം വെട്ടികുറക്കാമെന്ന് അംഗീകരിച്ചതിന് ശേഷമാണ് മെസി ബാഴ്‌സലോണയുമായി കരാർ ഒപ്പിടുന്നത്.

നേരത്തെ നിശ്ചയിച്ചതുപോലെ രണ്ടു വർഷത്തെ കരാർ ആയിരിക്കില്ലെന്നും നീണ്ട കാലത്തേക്കുള്ള കരാറാകും മെസി ഒപ്പുവെയ്ക്കുകയെന്നും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെസിയുടെ പുതിയ കരാറിൽ 600 മില്യൺ റിലീസ് ക്ലോസ് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജൂൺ അവസാനത്തോടെ മെസിയും ബാഴ്‌സലോണയും തമ്മിലുള്ള കരാർ ഔദ്യോഗികമായി അവസാനിച്ചിരുന്നു.

തുടർന്ന് കോപ അമേരിക്കയിൽ സജീവമായ താരം തന്റെ ആദ്യ അന്താരാഷ്ട്ര കിരീടം അർജന്റീനയ്ക്കായി നേടുകയും ചെയ്തു. തുടർന്ന് കരാർ പുതുക്കുന്നതിനെക്കുറിച്ച് വ്യക്തമായൊരു തീരുമാനം പുറത്തുവന്നിരുന്നില്ല.

Read Also:- അത്യുജ്ജ്വല പ്രകടനം: അതാനു ദാസിനെ അഭിനന്ദിച്ച് ലക്ഷ്മൺ

ബാഴ്‌സ പ്രസിഡന്റ് ലപോർട്ട കാര്യമായി ഇടപ്പെട്ട് താരത്തെ തിരിച്ച് ക്യാമ്പ് നൗവിൽ എത്തിക്കുകയായിരുന്നു. മെസിയെ നിലനിർത്താൻ വേണ്ടി ടീം ശക്തമാക്കാനും ബാഴ്‌സലോണ തയ്യാറായിരുന്നു. ഇതിനകം തന്നെ നാലു മുൻനിര താരങ്ങളെ ക്യാമ്പ് നൗവിൽ എത്തിക്കാനും ബാഴ്‌സക്കായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button