NattuvarthaLatest NewsKeralaIndiaNews

എൻ ഐ എൽ നാമാവശേഷമാകുമോ?: കണ്ണൂരിലും പിളർപ്പ്, ചേരി തിരിഞ്ഞ് യോഗം നടത്തി നേതാക്കൾ

കണ്ണൂര്‍: ഐഎന്‍എല്‍ നാമാവശേഷമാകുമോ എന്ന ചോദ്യമാണ് കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ ഉയർന്നു കേൾക്കുന്നത്. സംസ്ഥാന നേതൃത്വത്തിലുണ്ടായ പിളര്‍പ്പിന്റെ തുടര്‍ച്ചയിൽ കണ്ണൂരിലും പാര്‍ട്ടിയില്‍ പിളര്‍പ്പുകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. കണ്ണൂര്‍ ജില്ലയിലെ നേതാക്കള്‍ ഇന്നലെ പ്രത്യേക യോഗം ചേര്‍ന്നതോടെയാണ് പിളര്‍പ്പ് പൂര്‍ണ്ണമായത്. ദേശീയ നേതൃത്വത്തിന്റെ പിന്തുണയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന് പിന്തുണ പ്രഖ്യാപിക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ തീരുമാനിച്ചു. ഇതോടെ കണ്ണൂരിലെ പ്രബല വിഭാഗം ഔദ്യോഗിക ചേരിയോടൊപ്പമായി. ഇതോടെ കണ്ണൂരിലെ പിളർപ്പ് പൂർണ്ണമായെന്ന സൂചനയാണ് ലഭിക്കുന്നത്.

Also Read:ഇന്ത്യയിൽ നിന്ന് പലപ്പോഴായി കടത്തിയ കോടികൾ വിലയുള്ള പുരാവസ്തുക്കൾ മടക്കി നൽകാനൊരുങ്ങി ഓസ്ട്രേലിയ

അബ്ദുല്‍ വഹാബിനൊപ്പമാണ് തലശ്ശേരിയിലെ നേതാക്കളും പാര്‍ട്ടിയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫസര്‍. അബ്ദുല്‍ വഹാബിനെ പിന്തുണക്കുന്നവര്‍ കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ യോഗം ചേര്‍ന്നിരുന്നു. പാർട്ടിയിലെ പിളർപ്പും, വാക്ക് തർക്കവും രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഐ എൻ എല്ലിന്റെ രാഷ്ട്രീയ ഭാവിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button