KeralaLatest NewsNewsCrime

അമ്മയുടെ സമ്മതത്തോടെ സുഹൃത്തുക്കൾ ചേർന്ന് 13 കാരിയെ പീഡിപ്പിച്ചു: പരാതിയുമായി രണ്ടാനച്ഛൻ : സംഭവം കേരളത്തിൽ

അതേസമയം, പീഡനവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരിക്കുകയാണ്

ആറന്മുള : പത്തനംതിട്ടയിലെ ആറന്മുളയിൽ അമ്മയുടെ സമ്മതത്തോടെ പതിമൂന്നുകാരിക്ക് നേരെ ലൈംഗിക പീഡനം. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയ്ക്കും,ഇവരുടെ കാമുകന്‍ കായംകുളം സ്വദേശിയായ ബിപിനും ഇയാളുടെ സുഹൃത്തിനുമെതിരെആറന്മുള പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് ആറന്മുള പൊലീസ് സ്റ്റേഷനില്‍ പീഡന കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. പതിമൂന്ന് വയസുകാരിയായ ഏഴാം ക്ലാസുകാരിയെ അമ്മയുടെ സുഹൃത്തുക്കളായ മൂന്നുപേര്‍ വീട്ടില്‍ നിന്നും ഇറക്കികൊണ്ടു വരികയും മറ്റു സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയുടെ രണ്ടാനച്ഛനാണ് പരാതി നല്‍കിയത്. വാര്‍ഡ് മെമ്പറുടെയും സമീപവാസികളുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രണ്ടാനച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയത്.

Read Also  :  ടോക്കിയോ ഒളിമ്പിക്സ് 2021: ഇന്ത്യൻ വനിതാ ഹോക്കി ടീമിന് ആശ്വാസ ജയം

അതേസമയം, പീഡനവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരിക്കുകയാണ്. അമ്മയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തു. കേസിലെ മറ്റു മൂന്നുപ്രതികളും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും വൈകാതെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button