Latest NewsNewsIndia

മലയുടെ ഒരു ഭാഗം ഇടിഞ്ഞു വീണു: ദേശീയ പാതയുടെ നൂറു മീറ്ററോളം നിമിഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷമായി

ഷിംല: ഹിമാചൽ പ്രദേശിൽ മല ഇടിഞ്ഞു വീണു. നൂറ് മീറ്ററോളം ദൈർഘ്യമുള്ള റോഡ് ഉൾപ്പെടുന്ന മലയുടെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്. വെള്ളിയാഴ്ച പുലർച്ചെ സിർമൗർ ജില്ലയിലെ കാളിദംഗിലാണ് സംഭവം. മല ഇടിഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Read Also: അസമില്‍ കോണ്‍ഗ്രസിന് കാലിടറുന്നു: ഒരു എം.എല്‍.എ കൂടി രാജിവെച്ചു, ബിജെപിയിലേയ്ക്ക് എന്ന് സൂചന

പവോൻഡ സാഹിബ്- ഷില്ലായ് ഹട്കോട്ടി ദേശീയ പാതയുടെ ഭാഗമാണ് ഇടിഞ്ഞത്. മലയെ ചുറ്റി കടന്നുപോകുന്ന റോഡ് ഉൾപ്പെടുന്ന മലയുടെ ഭാഗം ഇടിഞ്ഞ് താഴുന്നതായി വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. നൂറു മീറ്ററോളം റോഡാണ് നിമിഷ നേരത്തിനുള്ളിൽ അപ്രത്യക്ഷമായത്. ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. സംഭവിച്ചതായി റിപ്പോർട്ടില്ല. ഹിമാചൽ പ്രദേശിൽ ഏതാനും ദിവസങ്ങളായി കനത്ത മഴയും മേഘവിസ്‌ഫോടനവുമാണ് അനുഭവപ്പെടുന്നത്. ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിലും മിന്നൽ പ്രളയവും മേഖലയിൽ ഉണ്ടാകുന്നുണ്ട്.

Read Also: കോവിഡ് അനാഥരാക്കിയ പെണ്‍കുട്ടികളുടെ വിവാഹം നടത്താന്‍ ധനസഹായം: വമ്പന്‍ പ്രഖ്യാപനവുമായി യോഗി സര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button