KeralaLatest NewsNews

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ശനിയാഴ്ച മുതല്‍, ഓണം പ്രമാണിച്ച് കിറ്റില്‍ കൂടുതല്‍ സാധനങ്ങള്‍

തിരുവനന്തപുരം: റേഷന്‍കടകള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണക്കിറ്റ് വിതരണം നാളെ മുതല്‍ ആരംഭിക്കും. ആഗസ്റ്റ് 16 ഓടെ കിറ്റ് വിതരണം പൂര്‍ത്തിയാകും.

Read Also : സാബു ജേക്കബിന്റെ ട്വന്റി ട്വന്റിയില്‍ കൂട്ടരാജി: നിരവധി പേര്‍ സിപിഐഎമ്മിലേക്ക്

സ്പെഷ്യല്‍ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യവകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ ശനിയാഴ്ച രാവിലെ 8.30ന് തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ 146-ാം നമ്പര്‍ റേഷന്‍കടയില്‍ നിര്‍വഹിക്കും. ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പങ്കെടുക്കും. 15 ഇനം സാധനങ്ങള്‍ അടങ്ങിയ ഓണക്കിറ്റാണ് ഇത്തവണ വിതരണത്തിനായി തയാറാകുന്നത്. കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭക്ഷ്യ സാധനങ്ങളുടെ ഗുണമേന്‍മ ഉറപ്പു വരുത്തുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

ഈ മാസം 31 മുതല്‍ ഓഗസ്റ്റ് 2 വരെ മഞ്ഞകാര്‍ഡ് ഉടമകള്‍ക്കും ഓഗസ്റ്റ് 4 മുതല്‍ 7 വരെ പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും ആഗസ്റ്റ് 9 മുതല്‍ 12 വരെ നീല കാര്‍ഡ് ഉടമകള്‍ക്കും ആഗസ്റ്റ് 13 മുതല്‍ 16 വരെ വെള്ള കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് വിതരണം ചെയ്യും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button