Latest NewsNewsIndia

ട്രക്കിംഗിനെത്തിയ മൂന്ന് യാത്രികരെ കാണാനില്ല: തെരച്ചിൽ ആരംഭിച്ചതായി അധികൃതർ

ഷിംല: ട്രക്കിംഗിനെത്തിയ മൂന്ന് യാത്രികരെ കാണാതായി. ഹിമാചൽ പ്രദേശിലെ ലഹോൾ-സ്പിറ്റി ജില്ലയിലാണ് സംഭവം. രാജസ്ഥാനിൽ നിന്നുള്ള നികുഞ്ജ് ജസ്വാളിനെയും ഒപ്പമുള്ള മറ്റു രണ്ടു പേരേയുമാണ് കാണാതായത്.

Read Also: ഹൈന്ദവ സഹോദരന്മാരല്ല, അവരത് ഒരിക്കലും ചെയ്യില്ല, ലീഗ് ജമാഅത്തെ ഇസ്ലാമി സുഡാപ്പികളാണ് ഇത് ചെയ്യുന്നത്: കെടി ജലീല്‍

ജസ്വാളിനൊപ്പമുള്ള മറ്റു രണ്ടു പേരുടെ പേരും മറ്റു വിവരങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. സംസ്ഥാന ദുരന്ത നിവാരണ ബോർഡ് ഡയറക്ടർ സുദേഷ് കുമാർ മൊഖ്തയാണ് ഇക്കാര്യം അറിയിച്ചത്.

സിസ്സുവിലെ പോലീസ് ചെക്ക്പോസ്റ്റിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് കാണാതായ യാത്രികരിൽ മൂന്നു പേരും ഖേപൻ ഘട്ടിൽ ട്രക്കിംഗിന് ഇറങ്ങിയതാണ്. വെള്ളിയാഴ്ച ഇവർ തിരിച്ചെത്തേണ്ടതായിരുന്നു. കാണാതായവർക്കുള്ള തെരച്ചിൽ ആരംഭിച്ചതായി ദുരന്ത നിവാരണ ബോർഡ് അറിയിച്ചു.

Read Also: കണ്ണൂരിൽ നിന്ന് തോക്ക് സംഘടിപ്പിച്ച് കോതമംഗലത്തെത്തി: മാനസ കേസിൽ പുറത്ത് വരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button