Latest NewsNewsIndiaInternational

അഫ്ഗാന്‍ വ്യോമാക്രമണത്തില്‍ 21 താലിബാന്‍കാര്‍ കൊല്ലപ്പെട്ടു: 10 പേര്‍ക്ക് ഗുരുതരമായ പരിക്ക്

വടക്കന്‍ പ്രദേശങ്ങള്‍ക്കുള്ള സൈനിക വക്താവ് ഹനിഫ് റിസായിയാണ് ഈ വിവരം അറിയിച്ചത്

കാബൂൾ: അഫ്ഗാനിസ്ഥാന്റെ വടക്കന്‍ പ്രവിശ്യയായ ജവ്‌സ്ജാനില്‍ അഫ്ഗാന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ 21 താലിബാന്‍ ഭീകരർ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 10 ഭീകരർക്ക് ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്. വടക്കന്‍ പ്രദേശങ്ങള്‍ക്കുള്ള സൈനിക വക്താവ് ഹനിഫ് റിസായിയാണ് ഈ വിവരം അറിയിച്ചത്. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ ഭീകരരുടെ വാഹനങ്ങൾ ആയുധങ്ങൾ എന്നിവയും നശിപ്പിക്കപ്പെട്ടു.

മുര്‍ഘാബ്, ഹസന്‍താബിന്‍, അത്മ തുടങ്ങിയ പ്രദേശങ്ങളിലെ താലിബാൻ ഒളിത്താവളങ്ങള്‍ ലക്ഷ്യം വച്ച് അഫ്ഗാന്‍ സേന നടത്തിയ നടത്തിയ ആക്രമണത്തിലാണ് കൂടുതൽ ഭീകരർ കൊല്ലപ്പെട്ടത്. യുഎസ് സൈന്യത്തിന്റെ അഫ്ഗാനില്‍ നിന്നുള്ള പിൻവാങ്ങലിനെ തുടർന്ന് പാക്ക് പിന്തുണയോടെ താലിബാൻ കടുത്ത ആക്രമണമാണ് നടത്തുന്നത്. 200 ഓളം ജില്ലകളും അതിർത്തി പ്രദേശങ്ങളും താലിബാന്റെ അധീനതയിലാണെന്ന് റിപോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button