Latest NewsKeralaNews

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡിജിറ്റൽ വിദ്യാഭ്യാസം: ലെറ്റസ് ഗോ ഡിജിറ്റൽ കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഡിജിറ്റൽ വിദ്യാഭ്യാസം നടപ്പിലാക്കുന്നതിനുള്ള ‘ലെറ്റ്‌സ് ഗോ ഡിജിറ്റൽ’ എന്ന പദ്ധതി ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പദ്ധതിക്ക് നേതൃത്വം നൽകുന്നതിനായി 19 അംഗ കമ്മിറ്റിയും രൂപീകരിച്ചു. ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവാണ് കമ്മിറ്റി ചെയർമാൻ. ഡോ. രാജൻ ഗുരുക്കൾ, ഡോ. സജി ഗോപിനാഥ് എന്നിവരെ കമ്മിറ്റിയുടെ വൈസ് ചെയർമാന്മാരായി തെരഞ്ഞെടുത്തു. അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിനെ കൺവീനറായും നിയോഗിച്ചു.

Read Also: ട്രക്കിംഗിനെത്തിയ മൂന്ന് യാത്രികരെ കാണാനില്ല: തെരച്ചിൽ ആരംഭിച്ചതായി അധികൃതർ

ഉന്നത വിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കുന്ന മൂഡിൽ (സോഫ്റ്റ് വെയർ) അധിഷ്ഠിത എൽ. എം. എസ് (ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം) എല്ലാ സ്ഥാപനങ്ങൾക്കും ലഭ്യമാക്കുന്നതിനും, അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും പരിശീലനം നൽകുന്നതിനും ആവശ്യമായ ക്ലൗഡ് ലഭ്യമാക്കുന്നതിനും എല്ലാ സ്ഥാപനങ്ങളിലും, സ്മാർട്ട് ക്ലാസ്സ്മുറികൾ സജ്ജമാക്കുന്നതിനും ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.

Read Also: ആശങ്കകൾക്ക് വിരാമം: പ്രവാസികൾക്ക് ഖത്തർ വഴി സൗദിയിലേക്ക് പ്രവേശിക്കാം, വിശദ വിവരങ്ങൾ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button