KeralaCinemaMollywoodLatest NewsNewsEntertainment

കാമുകനെ ഇടയ്ക്ക് മാറ്റുന്ന കഥാപാത്രമാണ് ദീപികയെന്ന് വിമർശനം: ഇന്നത്തെ കാലഘട്ടത്തിലെ സ്ത്രീയാണെന്ന് ലാൽ ജോസിന്റെ മറുപടി

ലാൽ ജോസ് സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ, നമിത പ്രമോദ്, ഉണ്ണി മുകുന്ദൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ചിത്രമാണ് ‘വിക്രമാദിത്യൻ’. ചിത്രത്തിലെ നായിക കഥാപാത്രമായ നമിതയുടെ, ദീപികയ്ക്ക് നേരെ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇടയ്ക്കിടയ്ക്ക് ദീപിക വിക്രമനെയും ആദിത്യനെയും മാറ്റി മാറ്റി തിരഞ്ഞെടുക്കുന്നുണ്ടെന്നായിരുന്നു അതിൽ പ്രധാനം.

ഇത്തരം വിമർശനങ്ങളോട് പ്രതികരിച്ച് സംവിധായകന്‍ ലാല്‍ ജോസ്. വിക്രമാദിത്യന്‍ സിനിമയില്‍ നമിത പ്രമോദ് അവതരിപ്പിച്ച ദീപിക എന്ന കഥാപാത്രം ഇന്നത്തെ കാലഘട്ടത്തിലെ സ്ത്രീയാണ് എന്ന് ലാൽജോസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ദീപിക സത്യസന്ധയായ പെൺകുട്ടിയാണെന്നും നമ്മുടെ നാട്ടിലെ കൂടുതല്‍ പെണ്‍കുട്ടികളും ഒരുപാട് പരിമിതികളില്‍ ജീവിക്കേണ്ടി വരുന്ന ആളാണെന്നും സംവിധായകൻ പറയുന്നു.

Also Read:ജാഗ്രത പാലിച്ചില്ലെങ്കിൽ മൂന്നാം തരംഗമുണ്ടാകും: മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രി

‘ദീപിക ഇന്നത്തെ കാലഘട്ടത്തിലെ സ്ത്രീയാണ്. വളരെ സത്യസന്ധയായ പെണ്ണ്. അവളുടെ ആദ്യത്തേയും അവസാനത്തേയും പ്രണയമാണ് ആദിത്യന്‍. വിക്രമന്‍ അവളുടെ ബെസ്റ്റ് ഫ്രണ്ടാണ്. ജീവിതത്തില്‍ പരാജയപ്പെട്ട ആദിത്യന്‍ നാട് വിട്ടുപോകുന്നു. ഒരു സാധാരണ വീട്ടിലെ പെണ്‍കുട്ടിയാണ് ദീപിക. നമ്മുടെ നാട്ടിലെ കൂടുതല്‍ പെണ്‍കുട്ടികളും ഒരുപാട് പരിമിതികളില്‍ ജീവിക്കേണ്ടി വരുന്നവരാണ്. ചുറ്റുപാടുകളെ കണ്ട് സ്വയം ചുരുങ്ങും. അല്ലെങ്കില്‍ സമൂഹം അവരെ അങ്ങനെയാക്കും. ജീവിതം ചിലപ്പോള്‍ അങ്ങനെയാണ്. മറ്റുള്ളവരുടെ അന്വേഷണങ്ങളിലാണ് പല പെണ്‍കുട്ടികളുടെയും ജീവിതം തീരുമാനമാകുന്നത്. ഇതിനോട് ചേര്‍ന്ന് പോകാതെ സ്വന്തം ഇഷ്ടം തിരഞ്ഞെടുത്തവളാണ് ദീപിക.

ദീപികയുടെ നിസ്സഹായവസ്ഥ കണ്ടിട്ട് വിക്രമന്‍ പറയുന്നതാണ് വിവാഹം കഴിക്കാമെന്ന്. ആദിത്യന്‍ മടങ്ങി വരുമ്പോള്‍ ദീപിക പറയുന്നത് വിക്രമന് വാക്ക് കൊടുത്തു എന്നാണ് അല്ലാതെ അവനോട് പ്രണയം തോന്നുന്നുണ്ട് എന്നല്ല. അനാവശ്യമായ ത്യാഗം കണ്ട് സന്തോഷിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കാണ് ദീപിക എന്ന കഥാപാത്രം തെറ്റാകുന്നത്’ എന്നാണ് ലാല്‍ ജോസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button