KeralaLatest NewsNews

ഫോണിലൂടെ അശ്ലീല ചുവയിൽ സംസാരിച്ചു: സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ പരാതിയുമായി യുവതി

വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ് യുവതി

പത്തനംതിട്ട : സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ വനവാസി യുവതിയുടെ പരാതി. കൊല്ലമുള്ള സിപിഎം ലോക്കൽ സെക്രട്ടറി ജോജി മഞ്ചാടിക്കെതിരെയാണ് യുവതി വെച്ചുച്ചിറ പൊലീസിൽ പരാതി നൽകിയത്. അശ്ലീല ചുവയോടെ ഫോൺ വിളിച്ച് ശല്യപ്പെടുത്തിയെന്നും പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ്  പരാതി. സംഭവത്തിൽ വെച്ചുച്ചിറ പോലീസ് യുവതിയുടെ മൊഴിയെടുക്കും.

Read Also  : റയൽ മാഡ്രിഡ് പ്രതിരോധ താരത്തിന് കോവിഡ് സ്ഥിരീകരിച്ചു

വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ് യുവതി. ഇവരുടെ ഭർത്താവ് കണ്ണൂരാണ് ജോലി ചെയ്യുന്നത്. ഇതു മുതലെടുത്താണ് ജോജി യുവതിയെ ശല്യം ചെയ്തിരുന്നത്. ഇതിനെതിരെ നിരവധി തവണ യുവതി താക്കീത് നൽകിയെങ്കിലും ജോജി ശല്യം ചെയ്യുന്നത് തുടരുകയായിരുന്നു. ശല്യം അസഹനീയമായതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. ഇയാളുമായുള്ള ഫോൺ സംഭാഷണവും യുവതി പരാതിയ്‌ക്കൊപ്പം പോലീസിന് നൽകിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button