Latest NewsNewsFootballSports

റയൽ മാഡ്രിഡ് പ്രതിരോധ താരത്തിന് കോവിഡ് സ്ഥിരീകരിച്ചു

മാഡ്രിഡ്: റയൽ മാഡ്രിഡ് പ്രതിരോധ താരം അൽവാരോ ഓഡ്രിയോസോളയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്പാനിഷ് ലീഗ് ആരംഭിക്കാൻ രണ്ട് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായ ഓഡ്രിയോസോള ഐസൊലേഷനിലാണെന്ന് റയൽ മാഡ്രിഡ് മാനേജ്‍മെന്റ് അറിയിച്ചു.

ഇതോടെ എസി മിലാനെതിരെ ഓഗസ്റ്റ് എട്ടിന് നടക്കുന്ന സൗഹൃദ മത്സരത്തിൽ പ്രതിരോധ താരം കളിക്കില്ലെന്ന് ഉറപ്പായി. അതേസമയം, ഓഗസ്റ്റ് 14ന് ആരംഭിക്കുന്ന സ്പാനിഷ് ലീഗിലെ ആദ്യ മത്സരത്തിൽ ഓഡ്രിയോസോളയും അലാബയും കളിക്കുമെന്നാണ് റയൽ മാഡ്രിഡ് പരിശീലകൻ ആഞ്ചലോട്ടിയുടെ പ്രതീക്ഷ.

Read Also:- ഒളിമ്പിക്സിൽ ഹണ്ട്രഡിനെക്കാൾ യോഗ്യത ടി20യ്ക്ക്: ചാപ്പൽ

അവേസിനെതിരെയാണ് റയൽ മാഡ്രിഡിന്റെ ആദ്യ മത്സരം. നേരത്തെ മാഡ്രിഡ് താരങ്ങളായ ബെൻസീമ ഡേവിഡ് അലാബ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഓഗസ്റ്റ് 14ന് ആരംഭിക്കുന്ന ലാ ലിഗയിൽ നാല് മത്സരങ്ങൾ നടക്കും. സ്പാനിഷ് ലീഗിലെ വമ്പന്മാരായ ബാഴ്‌സലോണയ്ക്ക് ഓഗസ്റ്റ് 15നാണ് ആദ്യ മത്സരം.

shortlink

Related Articles

Post Your Comments


Back to top button