Latest NewsNewsFootballSports

സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് തകർപ്പൻ ജയം

സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളിന് വലന്‍സിയയെ തോല്‍പിച്ചു. പിയറി എമറിക് ഒബമയാംഗിന്റെ ഇരട്ടഗോള്‍ മികവിലാണ് ബാഴ്‌സയുടെ ജയം. 23, 28 മിനിറ്റുകളിലായിരുന്നു ജനുവരിയില്‍ ടീമിലെത്തിയ ഒബമയാംഗിന്റെ ഗോളുകള്‍. 32-ാം മിനിറ്റില്‍ ഫ്രെങ്കി ഡിയോംഗും അറുപത്തിമൂന്നാം മിനിറ്റില്‍ പെഡ്രിയും ബാഴ്‌സയുടെ ഗോള്‍പട്ടിക തികച്ചു.

52-ാം മിനിറ്റില്‍ കാര്‍ലോസ് സോളറാണ് വലന്‍സിയയുടെ ആശ്വാസഗോള്‍ നേടിയത്. 24 കളിയില്‍ 42 പോയിന്റുമായി ബാഴ്‌സ ലീഗില്‍ നാലാം സ്ഥാനത്ത് തിരിച്ചെത്തി. അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആവേശപ്പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. യുണൈറ്റഡ് രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ലീഡ്‌സ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ജയത്തോടെ യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനം നിലനിര്‍ത്തി.

Read Also:- തൊണ്ടയിലെ അണുബാധ അകറ്റാൻ തേന്‍ നെല്ലിക്ക!

ലീഡ്‌സിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ നായകന്‍ ഹാരി മഗ്വയര്‍ യുണൈറ്റഡിനായി ആദ്യ ഗോൾ നേടി. ഇടവേളയ്ക്ക് തൊട്ടുമുന്‍പ് ബ്രൂണോ ഫെര്‍ണാണ്ടസ് ലീഡുയര്‍ത്തി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഒരുമിനിറ്റിനിടെ രണ്ടുഗോള്‍ തിരിച്ചടിച്ച് ലീഡ്‌സ് യുണൈറ്റഡിനെ ഞെട്ടിച്ചു. എഴുപതാം മിനിറ്റില്‍ ഫ്രെഡിലൂടെ യുണൈറ്റഡ് ലീഡ് തിരിച്ചുപിടിച്ചു. കളി തീരാന്‍ രണ്ടു മിനിറ്റുകൾ ബാക്കി നിൽക്കെ ആന്റണി എലാംഗ നാലാം ഗോളും നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button