KeralaNattuvarthaLatest NewsNews

നാഗമാണിക്യം നൽകാമെന്ന് പറഞ്ഞ് 44 ലക്ഷം രൂപ തട്ടിയെടുത്തു: പ്രതിയെ പിടികൂടി പൊലീസ്

ക​ട്ട​പ്പ​ന: നാ​ഗ​മാ​ണി​ക്യം ന​ല്‍​കാ​മെ​ന്നു​പ​റ​ഞ്ഞ് 44.5 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സിലെ പ്രതിയെ പോലീസ് പിടികൂടി. മൂ​ന്നാ​ര്‍, ച​ട്ട​മൂ​ന്നാ​ര്‍ 291ാം ന​മ്പര്‍ വീ​ട്ടി​ല്‍ തി​രു​മു​രു​ക​നെ​യാ​ണ്​ (52) വ​ണ്ട​ന്മേ​ട് പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. നാ​ഗ​മാ​ണി​ക്യ​വും റൈ​സ് പു​ള്ള​റും ന​ല്‍​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച്‌​ ചേ​റ്റു​കു​ഴി സ്വ​ദേ​ശി​ക​ളി​ല്‍​നി​ന്ന്​ 44.5 ല​ക്ഷം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രുന്നു.

Also Read:ടോക്കിയോ ഒളിമ്പിക്സ് 2021: ഫൈനൽ കാണാതെ മലയാളി താരം ശ്രീശങ്കർ പുറത്ത്

സാഹസികമായാണ് പോലീസ് പ്രതിയായ തിരുമുരുകനെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൂ​ട്ടാ​ളി​ക​ളി​ല്‍ ഒ​രാ​ളെ നേ​ര​ത്തെ പിടികൂടിയിരുന്നു. അതോടെ തി​രു​മു​രു​ക​ന്‍ ഒ​ളി​വി​ല്‍ പോ​കു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ ച​ട്ട​മൂ​ന്നാ​റി​ലെ വീ​ട്ടി​ലു​ണ്ടെ​ന്ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് വ​ണ്ട​ന്മേ​ട് പൊ​ലീ​സ്​ വെ​ള്ളി​യാ​ഴ്​​ച രാ​ത്രി മൂ​ന്നാ​റി​ലെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

അതേസമയം, കോവിഡ് കാലഘട്ടത്തിൽ ആളുകൾ വിവിധ തരത്തിലുള്ള തട്ടിപ്പുകൾ പതിവാക്കുകയാണ്. ഓൺലൈൻ വഴിയും ഓഫ്‌ലൈൻ വഴിയുമൊക്കെയായി അനേകം തട്ടിപ്പുകളാണ് നടന്നുകൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button