Latest NewsNewsIndia

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്

കേരളത്തില്‍ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്

ചെന്നൈ : കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്‌നാട്ടില്‍ പ്രവേശിക്കാന്‍ കര്‍ശന നിയന്ത്രണം. കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടമാണ് നിയന്ത്രണം ശക്തമാക്കുന്നത്. കേരളത്തില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പ്രവേശിക്കാന്‍ 72 മണിക്കൂറിനിടയില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം കയ്യില്‍ കരുതണം. രണ്ട് ഡോസ് വാക്‌സിൻ എടുത്തവര്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതി.

കേരളത്തില്‍ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. വാളയാര്‍ ഉള്‍പ്പെടെ കോയമ്പത്തൂരിലേക്ക് പ്രവേശിക്കാനുള്ള എല്ലാ ചെക്ക് പോസ്റ്റിലും കര്‍ശന പരിശോധന ഉണ്ടാകും. പരിശോധനാ ഫലമോ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ കൈവശമില്ലാത്തവര്‍ ചെക്‌പോസ്റ്റില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം.അതേസമയം, കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് സഞ്ചരിക്കുമ്പോള്‍ കോയമ്പത്തൂരിലേയും നീലഗിരിയിലേയും അതിര്‍ത്തിയില്‍ മാത്രമാണ് ഈ നിയന്ത്രണങ്ങള്‍ ഉള്ളത്. മറ്റിടങ്ങളിലൂടെ യാത്ര ചെയ്യാന്‍ തമിഴ്‌നാട് ഇ-പാസ് മാത്രം കയ്യില്‍ കരുതിയാല്‍ മതി.

Read Also  :  ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കാപ്പ കേസ് പ്രതിയെ വെട്ടിക്കൊന്നു

കര്‍ണാടകയും കേരളത്തിൽ നിന്നും എത്തുന്നവർക്ക് കോവിഡ് ഇല്ലെന്നുള്ള ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ ഫലം കയ്യില്‍ കരുതണമെന്നാണ് നിര്‍ദേശം. കേരളത്തിൽ പോയി മടങ്ങിവരുന്നവരും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button