Latest NewsKeralaNews

കത്തോലിക്കാ സഭയ്ക്ക് ഇപ്പോള്‍ കുറേ കുട്ടികളെയാണ് ആവശ്യം, വിവാഹം കഴിച്ചാല്‍ അഞ്ചും ആറും ആകാമല്ലോ

റോബിന്‍ വടക്കുംചേരിയെ വിമര്‍ശിച്ച് സിസ്റ്റര്‍ ജസ്മി

തിരുവനന്തപുരം: കൊട്ടിയൂര്‍ പീഡനക്കേസിലെ ഇരയെ വിവാഹം കഴിക്കാന്‍ തയ്യാറായ ഫാദര്‍ റോബിന്‍ വടക്കുംചേരിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിസ്റ്റര്‍ ജസ്മി. പീഡനത്തിനിരയാക്കിയ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ ജാമ്യം തേടി പ്രതി സുപ്രീംകോടതിയെ സമീപിച്ചതിന് തൊട്ടുപിന്നാലെയാണ് വിമര്‍ശനവുമായി സിസ്റ്റര്‍ ജസ്മി രംഗത്ത് എത്തിയത്. ഈ കുട്ടിയെ കല്യാണം കഴിച്ചിട്ട്, ഇതിനുമുന്‍പുള്ള കുട്ടികളൊക്കെ ഞങ്ങളെയും കല്യാണം കഴിക്കണമെന്ന് പറഞ്ഞുവന്നാല്‍ ഇദ്ദേഹം എന്ത് ചെയ്യുമെന്ന് സിസ്റ്റര്‍ ചോദിക്കുന്നു.

Read Also :മാനസയുടെ കൊലപാതകം ഉത്തരേന്ത്യന്‍ മോഡല്‍, രാഖില്‍ താമസിച്ചിരുന്നത് ബീഹാറിലെ ഉള്‍പ്രദേശങ്ങളില്‍

സുപ്രീം കോടതി വിവേകപൂര്‍വം കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. രക്ഷപ്പെടണമെന്ന ഒറ്റമോഹം കൊണ്ടാണ് റോബിന്‍ ഇത് ചെയ്യുന്നതെന്നും സിസ്റ്റര്‍ പ്രതികരിച്ചു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു സിസ്റ്ററുടെ പ്രതികരണം.

‘ റോബിന് ഈ ബന്ധം മാത്രമായിരുന്നില്ലെന്ന് ചികഞ്ഞുനോക്കിയാല്‍ മനസിലാകും. ഈ കുട്ടിയെ വിവാഹം കഴിച്ചിട്ട്, ഇതിനുമുന്‍പുള്ള കുട്ടികളൊക്കെ ഞങ്ങളെയും കല്യാണം കഴിക്കണമെന്ന് പറഞ്ഞുവന്നാല്‍ ഇദ്ദേഹം എന്ത് ചെയ്യും. എന്തായാലും കത്തോലിക്കാ സഭയുടെ എല്ലാ രൂപതകള്‍ക്കും ഇപ്പോള്‍ ക്രിസ്ത്യാനി കുട്ടികളെയാണ് ആവശ്യം. ഈയൊരു കുട്ടിക്ക് ഓള്‍റെഡി ഒരു ബോണസ് കിട്ടിയിട്ടുണ്ട്. അതിനെ ക്രിസ്ത്യാനിയായി വളര്‍ത്തിയിട്ട്, പിന്നെ കുറേ കുട്ടികളെ പ്രസവിക്കട്ടെ, നാലും അഞ്ചും ആറുമൊക്കെ…ഞാന്‍ ഇതെല്ലാം സരസമായി കാണുന്നത് ദു:ഖം കൊണ്ടാണ്. സര്‍ക്കാസ്റ്റിക്കായിട്ടാണ് കാണുന്നത്’ – സിസ്റ്റര്‍ ജസ്മി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button