Latest NewsKeralaNews

വിവാഹം കഴിക്കാൻ ജാമ്യം വേണം: കുഞ്ഞിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അനുവദിക്കണമെന്ന് വൈദികനും പെണ്‍കുട്ടിയും

നേരത്തെ ഇരയുടെയും കുറ്റവാളി റോബിൻ വടക്കുംചേരിയുടെയും ഈ ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു.

ന്യൂഡൽഹി: കൊട്ടിയൂര്‍ പീഡന കേസില്‍ പീഡനത്തിന് വിധേയായ പെണ്‍കുട്ടിയും, കുറ്റവാളിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരിയും നൽകിയ ഹര്‍ജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ‘വിവാഹം കഴിക്കാനുള്ള അവകാശം അംഗീകരിക്കണം, ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നത്. സര്‍ക്കാരിന്‍റെ സംരക്ഷണയിലുള്ള തങ്ങളുടെ കുഞ്ഞിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അനുവദിക്കണം’ തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജികളിൽ ഉള്ളത്.

Read Also: പ്രളയത്തിന് ശേഷം മൂന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും എങ്ങുമെത്താതെ റീബിൽഡ് കേരള: ഇതുവരെ ചെലവഴിച്ചത് 460 കോടി മാത്രം

നേരത്തെ ഇരയുടെയും കുറ്റവാളി റോബിൻ വടക്കുംചേരിയുടെയും ഈ ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. അതിന് ശേഷമാണ് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് വിനീത് സരണ്‍ അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.

shortlink

Related Articles

Post Your Comments


Back to top button