Latest NewsNewsIndia

ഓടുന്ന ട്രെയിനിൽ ചാടിക്കയറിയ യുവതി അപകടത്തിൽപ്പെട്ടു: ജീവിതം സിനിമയല്ലെന്ന് റെയില്‍വേ മന്ത്രാലയം

ഹൈദരാബാദ്​: ഓടുന്ന ട്രെയിനിൽ ചാടിക്കയറിയ യുവതി അപകടത്തിൽപ്പെട്ടു. രക്ഷകനായി എത്തിയത് റെയില്‍വേ സുരക്ഷ സേന ഉദ്യോഗസ്​ഥന്‍. ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ ട്രെയിനിനും പാളത്തിനുമിടയില്‍പ്പെട്ടുപോയ സ്​ത്രീയുടെ അപകട ദൃശ്യം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ സംഭവത്തിനെതിരെ രൂക്ഷമായ വിമർശനവുമായി റെയില്‍വേ മന്ത്രാലയം രംഗത്തെത്തിയിരുന്നു.

Also Read:വിമാനത്താവളത്തിന്​ നേരെ റോ​ക്കറ്റാക്രമണം : വിമാന സര്‍വീസുകൾ റദ്ദാക്കി

ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെടുന്ന സ്​ത്രീയെ സാഹസികമായ റെയില്‍വേ സുരക്ഷ സേന ഉദ്യോഗസ്​ഥന്‍ രക്ഷിക്കുന്നതാണ്​ വിഡിയോയില്‍ കാണാന്‍ കഴിയുന്നത് . വെള്ളിയാഴ്ച തെലങ്കാനയിലെ സെക്കന്ദരാബാദ്​ റെയില്‍വേ സ്​റ്റേഷനിലാണ്​​ സംഭവം.

‘ബോളിവുഡ്​ സിനിമ പോലെയല്ല ജീവിതം. അത്​ കൂടുതല്‍ വിലപ്പെട്ടതാണ്​. ജാഗ്രതയു​ള്ള ആര്‍.പി.എഫ്​ ജീവനക്കാരന്‍റെ സമയോചിത ഇടപെടല്‍ മൂലം ഇന്ന്​ അവള്‍ രക്ഷപ്പെട്ടു. ഓടുന്ന ട്രെയിനില്‍ ചാടിക്കയറരുത്​. ജാഗ്രത്രപാലിക്കുക. സുരക്ഷിതരായിരികുക’ -എന്നായിരുന്നു സംഭവത്തെ വിമർശിച്ചുകൊണ്ടുള്ള റെയില്‍വേയുടെ ട്വീറ്റ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button