Bikes & ScootersLatest NewsNews

പുതിയ ബൈക്ക് വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

ദില്ലി: പുതിയ ബൈക്ക് വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ വാഹന നിർമാതാക്കളായ ബജാജ്. പുത്തൻ ബൈക്കായ പൾസർ 250Fന്റെ നിർമാണത്തിലാണ് കമ്പനിയെന്നും പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതായും റാഷ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു. പൾസർ 250Fന് സമാനമായ സെമി ഫെയേഡ് ബൈക്കാണ് പൾസർ 250F എന്നാണ് റിപ്പോർട്ടുകൾ.

എൽഇഡി ഹെഡ്‍ലാംപുകളുള്ള ആദ്യ പൾസർ ബൈക്കായിരിക്കും പൾസർ 250F എന്നും റിപ്പോർട്ടുണ്ട്. പൾസർ 250F വോൾഫ് ഐ സ്‌റ്റൈൽ ഹെഡ്‍ലാംപാണ് എന്നാണ് ചിത്രങ്ങൾ നൽകുന്ന സൂചന. മാത്രമല്ല ഹെഡ്‍ലാംപ് ക്ലസ്റ്ററിൽ കൺ പുരികങ്ങൾ പോലെ തോന്നിപ്പിക്കുന്ന ഡേടൈം റണ്ണിങ് ലാമ്പുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Read Also:- ഹണ്ട്രഡ് ലീഗിൽ ഇന്ത്യൻ താരങ്ങളും: പ്രഖ്യാപനം ഉടൻ

പൾസർ 250Fയുടെ ടെസ്റ്റ് ബൈക്കിന് പൾസർ 220F നേക്കാൾ വലിപ്പമേറിയ വൈസറാണ്. കൂടുതൽ അംഗുലറായ ഫെയറിങ്, ക്ലിപ്പ് ഓൺ ഹാൻഡിൽ ബാറുകൾ, വ്യത്യസ്തമായ X ഷെയ്പ്പിലുള്ള ടെയിൽ ലാംപ്, സ്പ്ലിറ്റ് ഗ്രാബ് റെയിൻ എന്നിവയും പൾസർ 250Fനുണ്ടാവും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ ബൈക്ക് എപ്പോൾ വിപണിയിൽ എത്തുമെന്ന് നിലവിൽ വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button