KeralaLatest NewsNews

‘ഗസ്റ്റ് വാക്‌സ്’: 10,000 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വാക്‌സിന്‍ നല്‍കി ഈ ജില്ല

കൊച്ചി: സംസ്ഥാനത്ത് വാക്‌സിനേഷന്‍ പുരോഗമിക്കുന്നു. ‘ഗസ്റ്റ് വാക്‌സ്’ എന്ന പേരിലുള്ള വാക്‌സിനേഷന്‍ ഡ്രൈവിലൂടെ 10,000ത്തിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വാക്‌സിന്‍ നല്‍കി എറണാകുളം ജില്ല മാതൃകയായി. ജില്ലയിലാകെ 10,126 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയത്.

Also Read: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ട്: രോഗത്തെ തടയാന്‍ കേന്ദ്രത്തിന് മുന്നില്‍ നിര്‍ദ്ദേശങ്ങള്‍ വെച്ച് സിപിഎം

ജില്ലയില്‍ 10,088 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 38 തൊഴിലാളികള്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. 43 വാക്‌സിനേഷന്‍ ക്യാമ്പുകളാണ് ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നടന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയത് എറണാകുളം ജില്ലയിലാണ്.

ലഭ്യത അനുസരിച്ച് മുഴുവന്‍ തൊഴിലാളികള്‍ക്കും സൗജന്യ വാക്‌സിന്‍ ഉറപ്പാക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ പി.എം. ഫിറോസ് പറഞ്ഞു. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് എത്തുന്ന തൊഴിലാളികള്‍ക്കാണ് വാക്‌സിനേഷന് മുന്‍ഗണന നല്‍കുന്നത്. തുടര്‍ന്ന് ക്യാമ്പുകളിലെത്തുന്ന തൊഴിലാളികള്‍ക്കും സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി വാക്‌സിന്‍ നല്‍കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button