Latest NewsNewsIndia

പെഗാസസ്: അന്വേഷണം ആവശ്യപ്പെട്ട് ഫോൺചോർത്തലിന് ഇരകളായ മാദ്ധ്യമപ്രവർത്തകർ സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡൽഹി: പെഗാസസ് വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇരകളായ അഞ്ചു മാദ്ധ്യമപ്രവർത്തകർ സുപ്രീം കോടതിയിൽ. ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാദ്ധ്യമ പ്രവർത്തകർ സുപ്രീം കോടതി ഹർജി നൽകി. പെഗാസസ് വാങ്ങിയോ എന്ന് കേന്ദ്രം വെളിപ്പെടുത്തണമെന്നാണ് ഇവർ ഹർജിയിൽ ഇവർ ആവശ്യപ്പെടുന്നത്. ഇതാദ്യമാണ് പെഗാസസ് ഫോൺ ചോർത്തലിൽ നിരീക്ഷണത്തിന് ഇരയാക്കപ്പെട്ടവർ കോടതിയെ സമീപിക്കുന്നത്. ഭരണഘടനാപരമായ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടെന്ന് ആരോപിച്ചാണ് ഹർജികൾ സമർപ്പിച്ചിരിക്കുന്നത്.

Read Also: ‘ഇത്രയും അധമനായ, ക്രൂരനായ, പ്രിവിലേജ്ഡ് ആയ മറ്റൊരു ക്രിമിനൽ ഈ നാട്ടിൽ ഉണ്ടാകാൻ സാധ്യതയില്ല’: വൈറൽ കുറിപ്പ്

പരൻജോയ് ഗുഹ തക്കൂർദാ, എസ്.എൻ.എം അബ്ദി, പ്രേംശങ്കർ ഝാ, രൂപേഷ് കുമാർ സിംഗ്, ഇപ്‌സാ ശതാക്‌സി തുടങ്ങിയ മാദ്ധ്യമ പ്രവർത്തകരാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ആംനെസ്റ്റി ഇന്റർനാഷണൽ തങ്ങളുടെ ഫോണിൽ നടത്തിയ ഫോറൻസിക് പരിശോധനാ ഫലത്തിൽ തങ്ങളുടെ ഫോണിൽ പെഗാസസ് മാൽവെയർ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. കേന്ദ്രസർക്കാരോ മറ്റേതെങ്കിലും മൂന്നാം കക്ഷിയോ തങ്ങളെ നിരീക്ഷിച്ചതായി തങ്ങൾ ശക്തമായി വിശ്വസിക്കുന്നുവെന്നും കേന്ദ്രസർക്കാർ ഇതുവരെ പെഗാസസുമായി ബന്ധപ്പെട്ട ആരോപണം നിഷേധിച്ചിട്ടില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.

Read Also: ബന്ധുവായ കരാറുകാരനെ അപായപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് കേരള ബാങ്ക് ജീവനക്കാരി : 42 കാരിയെ കണ്ടെത്താന്‍ പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button