Latest NewsNewsIndia

ഇന്ത്യന്‍ ആര്‍മിയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു

ശ്രീനഗർ : ഇന്ത്യന്‍ ആര്‍മിയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. ജമ്മു കാശ്മീരിലെ രഞ്ജിത് സാഗര്‍ ഡാമിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണതെന്ന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

254 ആർമി ഏവിയേഷൻ സ്ക്വാഡ്രണിന്റെ ഹെലികോപ്റ്റർ മാമുൻ കാന്റിൽ നിന്ന് രാവിലെ 10:20 ന് പറന്നുയർന്നു. പിന്നീട്, ഹെലികോപ്റ്റർ രഞ്ജിത് സാഗർ അണക്കെട്ട് പ്രദേശത്ത് തകരുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് എൻഡിആര്‍എഫ് രംഗത്തു വന്നിട്ടുണ്ട്. രക്ഷാസംഘങ്ങൾ അപകടസ്ഥലത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button