KeralaLatest NewsNews

ഇരട്ട സഹോദരങ്ങൾ ആത്മഹത്യ ചെയ്‌ത സംഭവം : അർബൻ സഹകരണ ബാങ്കിനെതിരെ സഹകരണ വകുപ്പിന്‍റെ അന്വേഷണം

അർബൻ സഹകരണ ബാങ്കിലെ 17 ലക്ഷത്തിന്‍റെ കടബാധ്യതയാണ് ഇരട്ട സഹോദരങ്ങളുടെ മരണത്തിലേക്ക് നയിച്ചത്

കോട്ടയം : കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളായ നസീറും നിസാറും ആത്മഹത്യ ചെയ്ത സംഭവത്തിൽ അർബൻ സഹകരണ ബാങ്കിനെതിരെ അന്വേഷണം. സഹകരണ വകുപ്പ് ജോയിന്‍റ് രജിസ്ട്രാർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകും. ബാങ്കിന്‍റെ ക്രൂരതയാണ് സഹോദരങ്ങളുടെ മരണകാരണമെന്നാണ് കോൺഗ്രസ് ആരോപണം.

അർബൻ സഹകരണ ബാങ്കിലെ 17 ലക്ഷത്തിന്‍റെ കടബാധ്യതയാണ് ഇരട്ട സഹോദരങ്ങളുടെ മരണത്തിലേക്ക് നയിച്ചത്. വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാർ തുടരെ വീട്ടിലെത്തിയതാണ് ഇരുവരുടേയും ആത്മഹത്യയ്ക്ക് കാരണമെന്നാണ് അമ്മയുടെ ആരോപണം. കോവിഡ് കാലത്ത് ബാങ്ക് ജീവനക്കാർ വായ്പാ തീരിച്ചടവിന് സമ്മർദ്ദം ചെലുത്തിയോ എന്നാണ് സഹകരണ വകുപ്പ് അന്വേഷിക്കുക. കോവിഡ് കാലത്ത് സഹകരണ ബാങ്കുകൾ പോലും ക്രൂരമായി പെരുമാറുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. വിഷയത്തിൽ തുടർ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.

Read Also  :  യുവാവിന്റെ ഫോൺ തട്ടിപ്പറിച്ച് പോലീസ്, ഹെൽമറ്റ് ഇല്ലെന്ന വാദം പൊളിച്ചടുക്കി നാട്ടുകാർ: ജനത്തിന്റെ ചൂടറിഞ്ഞ് പോലീസ്

എന്നാൽ, കോവിഡ് കാലത്തിന് മുൻപ് തന്നെ വായ്പാ തിരിച്ചടവിൽ വലിയ വീഴ്ച വരുത്തിയെന്നാണ് ബാങ്കിന്‍റെ നിലപാട്. ഒരു തവണ മാത്രമാണ് അടച്ചത്. ജപ്തി നടപടികളിലേക്ക് പോയിട്ടില്ല. ഫോണിൽ കിട്ടാത്തതിനെ തുടർന്നാണ് വീട്ടിൽ എത്തിയത്. അതുകൊണ്ട് തന്നെ വീഴചയില്ലന്നുമാണ് അർബൻ ബാങ്ക് അധികൃതർ വിശദീകരിക്കുന്നത്.

shortlink

Post Your Comments


Back to top button