KeralaLatest NewsNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തത് ഇരുപതിനായിരത്തിലധികം പേർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് തിങ്കളാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 7911 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1534 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 4350 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 20111 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 150 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യയനം ആരംഭിക്കണം, എല്ലാ മേഖലകളും തുറക്കണം: നിർദ്ദേശം നൽകി ഐഎംഎ

തിരുവനന്തപുരം സിറ്റിയിൽ 555 കേസുകൾ രജിസ്റ്റർ ചെയ്തു. 85 പേരാണ് അറസ്റ്റിലായത്. 530 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 4556 കേസുകൾ രജിസ്റ്റർ ചെയ്യുകയും 129 പേർ അറസ്റ്റിലാകുകയും 478 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 112 കേസുകളും കൊല്ലം സിറ്റിയിൽ 1147 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: അശ്ലീലച്ചുവയോടെ സംസാരിക്കുകയും ലൈംഗികബന്ധത്തിന് ക്ഷണിക്കുകയും ചെയ്യുന്നത് പതിവായതോടെ സിപിഎം നേതാവിന് പൂട്ടിട്ട് യുവതി

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 555, 85, 530
തിരുവനന്തപുരം റൂറൽ – 4556, 129, 478
കൊല്ലം സിറ്റി – 1147, 65, 242
കൊല്ലം റൂറൽ – 112, 112, 201
പത്തനംതിട്ട – 60, 55, 168
ആലപ്പുഴ – 48, 21, 183
കോട്ടയം – 190, 184, 423
ഇടുക്കി – 141, 25, 67
എറണാകുളം സിറ്റി – 216, 71, 68
എറണാകുളം റൂറൽ – 132, 32, 261
തൃശൂർ സിറ്റി – 47, 47, 123
തൃശൂർ റൂറൽ – 57, 69, 289
പാലക്കാട് – 75, 85, 9
മലപ്പുറം – 102, 100, 252
കോഴിക്കോട് സിറ്റി – 18, 19, 14
കോഴിക്കോട് റൂറൽ – 120, 146, 15
വയനാട് – 76, 0, 141
കണ്ണൂർ സിറ്റി – 69, 69, 328
കണ്ണൂർ റൂറൽ – 60, 60, 234
കാസർഗോഡ് – 130, 160, 333

Read Also: ചങ്ക്സ് കണ്ടവർക്ക് പി.എസ്.സിക്ക് ഒരു മാർക്ക് സെറ്റായെന്നു ഒമർ ലുലു: ട്രോളുമായ് സോഷ്യൽ മീഡിയ

shortlink

Related Articles

Post Your Comments


Back to top button