KeralaLatest NewsNews

സിനിമ സീരിയല്‍ താരങ്ങള്‍ക്ക് പതിവായി മയക്കുമരുന്ന് എത്തിച്ച് നല്‍കാറുള്ള സംഘം പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി നാല് പേര്‍ പിടിയിലായി. പോലീസും ആന്റി നാര്‍ക്കോട്ടിക് സെല്ലും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

Also Read: ഇന്ത്യൻ മഹാസമുദ്രത്തിൽ ചുഴലിക്കാറ്റുകളുടെ തീവ്രത വർധിക്കുന്നു: പഠന റിപ്പോർട്ടുമായി മലയാളി ഗവേഷകർ

കുറ്റിയാണിക്കാട് സ്വദേശി കിരണ്‍, ഒറ്റശേഖര മംഗലം സ്വദേശികളായ ബിനില്‍, വിപിന്‍ മോഹന്‍, കീഴാറ്റൂര്‍ സ്വദേശി ജോബി ജോസ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് നാല് കിലോ കഞ്ചാവും പിടികൂടിയിട്ടുണ്ട്. പിടിയിലായവര്‍ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്.

പിടിയിലായവര്‍ സിനിമ സീരിയല്‍ താരങ്ങള്‍ക്ക് പതിവായി മയക്കുമരുന്ന് എത്തിച്ച് നല്‍കാറുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വിപിന്‍ മോഹനാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും വിദ്യാര്‍ത്ഥികള്‍ക്കും ഇവര്‍ മയക്കുമരുന്ന് എത്തിച്ച് നല്‍കാറുണ്ടെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button