KeralaNattuvarthaLatest NewsNews

പാലക്കാടും സ്വർണ്ണവേട്ട: അഞ്ചോളം സ്വർണ്ണബിസ്കറ്റ് പിടികൂടി

പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ സ്വര്‍ണ്ണ ബിസ്കറ്റ് പിടികൂടി. അഞ്ച് സ്വര്‍ണ്ണ ബിസ്കറ്റാണ് പോലീസ് പിടികൂടിയത്. ട്രെയിനില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസെത്തിയത്. പിടികൂടിയ സ്വർണ്ണ ബിസ്ക്കറ്റിന് അര കിലോയിലധികം തൂക്കം വരും.

Also Read:കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംഭവത്തിൽ കോമ്പത്തൂര്‍ സ്വദേശി ദാമോദരന്‍ നാരായണന്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആന്ധ്രയില്‍ നിന്ന് തൃശൂര്‍ ഭാഗത്തേക്ക് കൊണ്ട് പോവുകയായിരുന്നു സ്വര്‍ണ്ണ ബിസ്ക്കറ്റ് എന്നാണ് പോലീസ് പറയുന്നത്.

അതേസമയം, സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് വലിയതോതിൽ വർധിച്ചിരിക്കുകയാണ്. രാഷ്ട്രീയ ഒത്താശയോടെ നടക്കുന്ന പല കേസുകളിലും ഉന്നതർക്ക് വരെ പങ്കുണ്ടെന്ന തരത്തിലാണ് അന്വേഷണങ്ങൾ നീങ്ങുന്നത്. ക്വട്ടേഷൻ സംഘങ്ങളുടെ കുത്തകയായി സംസ്ഥാനത്തെ സ്വർണ്ണക്കടത്ത് മാറിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button