Latest NewsNewsIndia

അബുദാബി ബിഗ് ടിക്കറ്റില്‍ 30 കോടി രൂപ സമ്മാനമായി ലഭിച്ച മലയാളിയെ കണ്ടെത്തി

ആ ഭാഗ്യവാന്‍ നടന്‍ ഹരിശ്രീ അശോകന്റെ മരുമകന്‍ സനൂപ് സുനിലും കൂട്ടുകാരും

ദോഹ: അബുദാബി ബിഗ് ടിക്കറ്റില്‍ 30 കോടി രൂപ സമ്മാനമായി ലഭിച്ച മലയാളിയെ കണ്ടെത്തി. സിനിമാ നടന്‍ ഹരിശ്രീ അശോകന്റെ മരുമകനായ സനൂപ് സുനിലാണ് ഭാഗ്യവാന്‍. ഖത്തറിലെ ലുലു സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനാണ് സനൂപ്. നറുക്കെടുപ്പിന് ശേഷം ഒന്നാം സമ്മാനക്കാരനെ കണ്ടെത്താന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഏറെ ഫോണ്‍ കോളുകള്‍ക്ക് ശേഷമാണ് സനൂപ് സുനിലിനെ കണ്ടെത്തിയത്.

Read Also : പ്രവാസികളുടെ യാത്രാപ്രശ്‌നം, ഉടന്‍ പരിഹാരമാകുമെന്ന് ഇന്ത്യന്‍ അംബാസഡര്‍

സനൂപ് ഉള്‍പ്പെടെ ലുലുവിലെ 20 ജീവനക്കാര്‍ 20 ജീവനക്കാര്‍ ചേര്‍ന്നാണ് 30 കോടി രൂപയുടെ സമ്മാനത്തിനര്‍ഹമായ ടിക്കറ്റെടുത്തത്. ജൂലായ് 13-ന് സനൂപെടുത്ത 183947 എന്ന ടിക്കറ്റ് നമ്പറിലാണ് നറുക്ക് വീണത്. ഒന്നര കോടിയോളം രൂപ ഓരോര്‍ത്തര്‍ക്കും ലഭിക്കും.

അബുദാബി ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് തന്റെ ഖത്തറിലെ നമ്പര്‍ കിട്ടാത്തതാണ് ബന്ധപ്പെടാന്‍ വൈകിയതെന്ന് സനൂപ് സുനില്‍ പറഞ്ഞു. റോമിംഗുള്ള ഇന്ത്യന്‍ നമ്പറാണ് അവിടെ നല്‍കിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

shortlink

Post Your Comments


Back to top button