KeralaLatest News

കൊവിഡ് ചികിത്സയിലിരിക്കെ പിപിഇ കിറ്റ് ധരിച്ചെത്തി പീഡിപ്പിച്ചു: തിരുവനന്തപുരത്ത് യുവാവിനെതിരെ പരാതി

പിന്നീട് വിവാഹ വാഗ്ദാനം നൽകിയ ശേഷം മഹേഷ് ജാതി അധിക്ഷേപം നടത്തി പിന്മാറിയെന്നും പരാതി

തിരുവനന്തപുരം: കൊവിഡ് ചികിത്സയിലിരിക്കെ പിപിഇ കിറ്റ് ധരിച്ച് വീട്ടിലെത്തി സുഹൃത്ത് പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. തിരുവനന്തപുരത്ത് കൊവിഡ് സന്നദ്ധ പ്രവര്‍ത്തകനായിരുന്ന മഹേഷ് പരമേശ്വരനെതിരെയാണ് സുഹൃത്തായ യുവതി പരാതി നല്‍കിയത്. യുവതിയുടെ പരാതിയിൽ മഹേഷ് പരമേശ്വരനെതിരെ പൊലീസ് കേസെടുത്തു.

കൊവിഡ് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ വീട്ടിലെത്തി മഹേഷ് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എന്നാൽ പിന്നീട് വിവാഹ വാഗ്ദാനം നൽകിയ ശേഷം മഹേഷ് ജാതി അധിക്ഷേപം നടത്തി പിന്മാറിയെന്നും പരാതിയിൽ ആരോപിക്കുന്നു. സന്നദ്ധ പ്രവർത്തനങ്ങളിൽ മഹേഷിനൊപ്പം സഹകരിച്ച സുഹൃത്താണ് പീഡന പരാതി നൽകിയത്.

ഏപ്രിൽ മാസം പിതാവിനും തനിക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ഛന് ആശുപത്രിയിലേക്ക് വേണ്ട സാധനങ്ങൾ എടുക്കാൻ പിപിഇ കിറ്റ് ധരിച്ച് വീട്ടിലെക്കുള്ള യാത്രയിൽ തനിക്കൊപ്പം മഹേഷും ഒപ്പം കൂടി. വീട്ടിലെത്തിയ പിന്നാലെ ബലാൽസംഗം ചെയ്തുവെന്നുമാണ് പരാതി. ബലാൽസംഗത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച തന്നെ വിവാഹ വാഗ്ദാനം നൽകി പിന്തിരിപ്പിച്ചു. അച്ഛനോടും തന്നെ വിവാഹം ചെയ്യാനുള്ള സന്നദ്ധതയറിച്ചിരുന്നു.

എന്നാൽ തന്‍റെ അച്ഛൻ മരിച്ചതിന് പിന്നാലെ മഹേഷ് പിന്മാറിയെന്നാണ് ആരോപണം. വിവാഹിതനാണെന്ന് വെളിപ്പെടുത്തി, പട്ടിക ജാതിക്കാരിയായ തന്നോട് ജാതി അധിക്ഷേപം നടത്തിയെന്നും പാപ്പനംകോട് സ്വദേശിയായ യുവതിയുടെ പരാതിയിൽ ആരോപിക്കുന്നു. കരമന പൊലീസ് പരാതിയിന്മേൽ മഹേഷിനെതിരെ കേസെടുത്തിട്ടുണ്ട്. ജാതി അധിക്ഷേപം കൂടി ഉൾപ്പെട്ടതിനാൽ ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല. എന്നാൽ പരാതി കെട്ടിച്ചമച്ചതാണെന്ന് മഹേഷിന്‍റെ ബന്ധുക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button