Latest NewsNewsIndia

സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്താൻ അനുവദിക്കില്ല: ഹരിയാന മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശവുമായി ഖലിസ്താൻ ഭീകരർ

സിഖ് ഫോർ ജസ്റ്റിസ് ജനറൽ കൗൺസെൽ ഗുരുപത്‌വന്ദ് പന്നുൻ എന്ന പേരിലാണ് സന്ദേശം

ഛണ്ഡീഗഡ് : ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന് നേരെ ഭീഷണി സന്ദേശവുമായി ഖലിസ്താൻ ഭീകരർ. ഖലിസ്താൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസാണ് ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ സംസ്ഥാനത്ത് ത്രിവർണ്ണ പതാക ഉയർത്താൻ അനുവദിക്കില്ലെന്നാണ് ഭീഷണി.

മാധ്യമപ്രവർത്തകരുൾപ്പെടെയുള്ളവരുടെ ഫോണിലേക്കാണ് ഖലിസ്താൻ ഭീഷണി സന്ദേശം ലഭിച്ചത്. സിഖ് ഫോർ ജസ്റ്റിസ് ജനറൽ കൗൺസെൽ ഗുരുപത്‌വന്ദ് പന്നുൻ എന്ന പേരിലാണ് സന്ദേശം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read Also  :  യുഎഇ തീരത്ത് കപ്പല്‍ തട്ടിയെടുക്കപ്പെട്ടെന്ന് സംശയം: മുന്നറിയിപ്പുമായി ബ്രിട്ടീഷ് സമുദ്രസുരക്ഷാ ഏജന്‍സി

നേരത്തെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂറിനും ത്രിവർണപതാക ഉയർത്താൻ അനുവദിക്കില്ലെന്ന തരത്തിൽ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഹിമാചൽ പ്രദേശ് പഞ്ചാബിന്റെ ഭാഗമാണെന്നും, സംസ്ഥാനം പിടിച്ചെടുക്കുമെന്നും ഭീഷണി സന്ദേശത്തിൽ ഭീകരർ പറഞ്ഞിരുന്നു. ഗുരുപത്‌വന്ദ് പന്നുൻ എന്ന പേരിലാണ് ഹിമാചൽ മുഖ്യമന്ത്രിയ്‌ക്കും ഭീഷണി സന്ദേശം ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button