Latest NewsIndiaNews

വെള്ളത്തിന്‍റെ കുത്തൊഴുക്കില്‍ അണക്കെട്ട് ഒലിച്ചുപോയി

പ്രശസ്​തമായ ദുര്‍ഗ ക്ഷേത്രം സ്​ഥിതി ചെയ്യുന്ന രതന്‍ഗഢ്​ നഗരത്തിലേക്കുള്ള പ്രധാന മാര്‍ഗമാണ്​ ഈ പാലം.

ഭോപാല്‍: കനത്ത മഴയില്‍ അണക്കെട്ട് ഒലിച്ചുപോയി. മധ്യപ്രദേശിലെ ഡാറ്റിയ ജില്ലയിലാണ്​ സംഭവം. ദിവസങ്ങളായി തുടരുന്ന മഴയില്‍ അപകടകരമായി ജലനിരപ്പ്​ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് മണിഖേഡ​ അണക്കെട്ട്​ തകര്‍ന്നത്​. ഭാഗങ്ങളായി ​വെള്ളത്തോടൊപ്പം ഒലിച്ചുപോകുന്ന വിഡിയോ വൈറലാണ്​.

മധ്യപ്രദേശിലെ പ്രധാന നഗരമായ ഗ്വാളിയോറുമായി ഡാറ്റിയ ജില്ലയെ ബന്ധിപ്പിക്കുന്ന മൂന്നു പാലങ്ങളിലൊന്നാണ്​ തകര്‍ന്നത്​. ദിവസങ്ങളായി കനത്ത മഴയെ തുടർന്ന് ഏറ്റവും കൂടുതല്‍ നാശനഷ്​ടമുണ്ടാക്കിയ പ്രദേശങ്ങളിലൊന്നാണ്​ ഗ്വാളിയോര്‍. വ്യോമസേനയുടെ സഹായത്തോടെയാണ്​ ഇവിടെ രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്​.

Read Also: പ്രളയത്തിന് ശേഷം മൂന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും എങ്ങുമെത്താതെ റീബിൽഡ് കേരള: ഇതുവരെ ചെലവഴിച്ചത് 460 കോടി മാത്രം

അണക്കെട്ടിന്‍റെ 10 ഗേറ്റുകളും തുറന്നിരുന്നതായും പ്രളയബാധിത മേഖലകളിലുള്ളവരെ മാറ്റിത്താമസിപ്പിച്ചതായും മുഖ്യമന്ത്രി ശിവ്​രാജ്​ സിങ്​ ചൗഹാന്‍ പറഞ്ഞു. ഇതേ പാലത്തിലാണ്​ 2013ല്‍ 115 തീര്‍ഥാടകര്‍ അപകടത്തില്‍പെട്ട്​ മരിച്ചിരുന്നത്​. പ്രശസ്​തമായ ദുര്‍ഗ ക്ഷേത്രം സ്​ഥിതി ചെയ്യുന്ന രതന്‍ഗഢ്​ നഗരത്തിലേക്കുള്ള പ്രധാന മാര്‍ഗമാണ്​ ഈ പാലം.

shortlink

Related Articles

Post Your Comments

Related Articles


Back to top button