Latest NewsNews

സവാള ഉള്‍പ്പെടുന്ന ഭക്ഷണം ശീലമാക്കും : ആരോഗ്യ ഗുണങ്ങൾ നിരവധി

ഹൃദയത്തെ പൊന്നുപോലെ കാക്കാന്‍ സവാളയ്‌ക്ക് സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് സവാള. സവാള ദിവസവും കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. വെജ് ആയാലും നോണ്‍ വെജ് ആയാലും നമ്മുടെ ഭക്ഷണത്തിൽ സവാള ഉപയോഗിക്കാറുണ്ട്. സവാള കഴിക്കുന്നത് പല അസുഖങ്ങൾക്കുമുള്ള നല്ലൊരു മരുന്നാണ്. സവാളയുടെ മറ്റ് ഗുണങ്ങളെ കുറിച്ചറിയാം.

ഹൃദയത്തെ സംരക്ഷിക്കാന്‍ : ഹൃദയത്തെ പൊന്നുപോലെ കാക്കാന്‍ സവാളയ്‌ക്ക് സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. സവാളയില്‍ അടങ്ങിയിട്ടുള്ള സള്‍ഫര്‍ ഘടകങ്ങള്‍, രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കും. പ്ലേറ്റ്‌ലറ്റ് അടിയുന്നത് തടയാനും സവാള സഹായിക്കും. ഇതുവഴി സവാള ഹൃദയത്തിന്റെ ആരോഗ്യം ഉറപ്പുവരുത്തുന്നു.

പ്രമേഹത്തെ നിയന്ത്രിക്കാന്‍ : സവാളയില്‍ അടങ്ങിയിട്ടുള്ള ക്വര്‍സെറ്റിന്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് നല്ലതുപോലെ നിയന്ത്രിക്കാനുള്ള ശേഷിയുണ്ട്.

Read Also  :  വൃക്ക രോഗികള്‍ കഴിക്കേണ്ട ഭക്ഷണത്തെ കുറിച്ച് അറിഞ്ഞിരിക്കാം

സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ : സവാളയിലടങ്ങിയ ക്വര്‍സെറ്റിന്‍, മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കാനും സഹായിക്കും. ഭക്ഷണത്തിനൊപ്പം, സവാള ചെറുതായി അരിഞ്ഞ പച്ചയ്‌ക്ക് കഴിച്ചാല്‍ ക്വര്‍സെറ്റിന്റെ ഗുണം നമുക്ക് കൂടുതലായി ലഭിക്കും.

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ : സവാളയില്‍ കൂടുതലായി അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി, ശരീര കോശങ്ങളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും.

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ : സവാളയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകളും ഓര്‍ഗാനോ സള്‍ഫര്‍ ഘടകങ്ങളും ക്യാന്‍സറിനെ നന്നായി പ്രതിരോധിക്കാന്‍ സഹായിക്കും. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, വൃക്കയില്‍ ക്യാന്‍സര്‍, വായിലെ ക്യാന്‍സര്‍, സ്‌തനാര്‍ബുദം തുടങ്ങിയവയൊക്കെ പ്രതിരോധിക്കാന്‍ സവാളയ്‌ക്ക് സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button