KeralaLatest NewsNews

ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും നാളെ തുറക്കും: നടപടി ശനിയാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചതോടെ

രാവിലെ 9 മണി മുതല്‍ രാത്രി 7 മണി വരെയായിരിക്കും പ്രവര്‍ത്തിക്കുക.

തിരുവനന്തപുരം: സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ മദ്യശാലകള്‍ തുറന്നിരുന്നില്ല. എന്നാൽ ശനിയാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ശനിയാഴ്ച മദ്യശാലകള്‍ തുറക്കും. രാവിലെ 9 മണി മുതല്‍ രാത്രി 7 മണി വരെയായിരിക്കും ബാറുകളും ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും പ്രവര്‍ത്തിക്കുക.

read also: ഓര്‍ത്തഡോക്സ് സഭയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് അനുചിതമാണെന്ന് ഈമെയില്‍: വിമർശനവുമായി പി.എസ്. ശ്രീധരന്‍ പിള്ള

ശനിയാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും ഷോപ്പുകള്‍ തുറക്കാനോ സമയത്തെ സംബന്ധിച്ചോ ഉത്തരവിറങ്ങാത്തതിനാല്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. എന്നാല്‍, വൈകിട്ടോടെ ഷോപ്പുകള്‍ തുറക്കാന്‍ റീജനല്‍ മാനേജര്‍മാര്‍ നിര്‍ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button