Latest NewsNewsIndia

500 മദ്യശാലകള്‍ അടച്ചുപൂട്ടുന്നു, ജൂണ്‍ 22നു തീരുമാനം നടപ്പാക്കും: ക്ഷേത്രങ്ങള്‍ക്ക് സമീപത്തുള്ളവയ്ക്കും പൂട്ട് വീഴും

 ഇരുപതാം തീയതി തന്നെ ഇത് സംബന്ധിച്ച ഉത്തരവ് നല്‍കിയതായി ടാസ്മാക്

ചെന്നൈ: ജൂണ്‍ 22നു തമിഴ്‌നാട്ടിലെ 500 റീട്ടെയില്‍ മദ്യശാലകള്‍ അടച്ചുപൂട്ടാൻ തീരുമാനം. തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്റെ 500 മദ്യശാലകൾക്കാണ് പൂട്ട് വീഴുന്നത്. മുന്‍ എക്‌സൈസ് മന്ത്രി സിന്തില്‍ ബാലാജി ഏപ്രിലില്‍ നിയമസഭയില്‍ നടത്തിയ പ്രഖ്യാപനത്തിന്റെ ചുവട് പിടിച്ചാണ് നടപടി.

read also: അശ്ലീല വീഡിയോ വിവാദത്തിൽ ബാലസംഘം നേതാവ്

അടച്ചുപൂട്ടുവാനുള്ള മദ്യശാലകള്‍ കണ്ടെത്തിയതായും   ഇരുപതാം തീയതി തന്നെ ഇത് സംബന്ധിച്ച ഉത്തരവ് നല്‍കിയതായും ടാസ്മാക് അറിയിച്ചു. മദ്യ ശാലകളുടെ എണ്ണം തമിഴ്‌നാട്ടില്‍ കുറയ്ക്കുവാന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിര്‍ദേശിച്ചിരുന്നു.

ആദ്യ ഘട്ടത്തില്‍ ക്ഷേത്രങ്ങള്‍ക്ക് സമീപത്തുള്ളതും കച്ചവടം കുറവുള്ളതുമായ ഷോപ്പുകളാണ് അടച്ച്‌ പൂട്ടുക. ചെന്നൈ സോണിലെ 138 എണ്ണം, കോയമ്പത്തൂരിലേ 78 എണ്ണം, മധുരയിൽ സ്ഥിതിചെയ്യുന്ന 125 എണ്ണം, സേലത്തെ 59 എണ്ണം , തിരിച്ചിറപ്പള്ളിയിലെ 100 മദ്യശാലകള്‍ ആണ് പൂട്ടാൻ തീരുമാനമായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button