KeralaLatest NewsNews

ശബരിമലയുടെ പ്രധാന റെയില്‍വേ സ്റ്റേഷനാക്കി ചെങ്ങന്നൂരിനെ ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍

കേരളത്തിലെ അത്യാധുനിക റെയില്‍വേ സ്‌റ്റേഷന്‍ എന്ന പേര് ഇനി ചെങ്ങന്നൂരിന്

ചെങ്ങന്നൂര്‍ : ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയുടെ വികസനം ചെങ്ങന്നൂരില്‍ നിന്ന്. ചെങ്ങന്നൂരിനെ പ്രധാന റെയില്‍വേ സ്റ്റേഷനാക്കി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സ്റ്റേഷനില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. രണ്ടു പ്ലാറ്റുഫോമുകളും തമ്മില്‍ എസ്‌കലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങളാണ് സ്റ്റേഷനില്‍ ഒരുക്കുന്നത്. ആദര്‍ശ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്റ്റേഷന്‍ വികസിപ്പിക്കുന്നത്. രാജ്യത്ത് 77 സ്റ്റേഷനുകളാണ് ഇങ്ങനെ വികസിപ്പിക്കുന്നതെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയില്‍ വ്യക്തമാക്കി.

Read Also : സ്ത്രീധനവുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവും ഉണ്ടാകില്ല: മുഖ്യമന്ത്രി

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ക്ക് ഏറ്റവും പ്രയോജനപ്പെടുന്ന റെയില്‍വേ സ്റ്റേഷനാണ് ചെങ്ങന്നൂര്‍. സ്റ്റേഷന്‍ നേരിടുന്ന വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കും. ഇവിടെ തീര്‍ഥാടകര്‍ക്കായുള്ള ഷെല്‍ട്ടറും 33 ശുചിമുറികളുള്ള ബാത്‌റൂം കോംപ്ലക്സും നവീകരിച്ച കാത്തിരിപ്പുമുറികളും ഒരുക്കിയിട്ടുണ്ട്. ശബരിമല തീര്‍ഥാടന വേളയില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, മെഡിക്കല്‍ ഹെല്‍പ് ഡെസ്‌ക്, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സ്റ്റേഷന്‍ പരിസരത്ത് നിന്നും പൊതുഗതാഗതസൗകര്യം എന്നിവയും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button