KeralaLatest NewsNews

കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിയുണ്ടാകും , നിരവധി പേര്‍ പാര്‍ട്ടിവിടുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സിചാക്കോ

 

തിരുവനന്തുപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികള്‍ ഉണ്ടാകാമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ. കോണ്‍ഗ്രസിലെ അസംതൃപ്തരെയാണ് എന്‍സിപി പ്രധാനമായും ലക്ഷ്യമാക്കുന്നത്. ഇതിനുള്ള ചരടുവലികളും എന്‍സിപി ആരംഭിച്ച് കഴിഞ്ഞു.

Read Also :രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരത്തിന്റെ പേര് മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന എന്നാക്കിയതില്‍ രമ്യ ഹരിദാസിന് അമര്‍ഷം

സുരേഷ് ബാബു, ലതിക സുഭാഷ് തുടങ്ങിയ നേതാക്കളൊക്കെ അങ്ങനെയാണ് എന്‍സിപിയിലൂടെ ഇടത് ചേരിയില്‍ എത്തുന്നത്. ഇപ്പോള്‍ ഞെട്ടിക്കുന്ന ചില പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുകയാണ് പി.സി ചാക്കോ.

അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറി സംഭവിക്കുമെന്നാണ് പിസി ചാക്കോ അവകാശപ്പെടുന്നത്. ‘ആഗസ്റ്റ് 10 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയും അപ്രതീക്ഷിതമായത് പലതും സംഭവിക്കുകയും ചെയ്യും’- പിസി ചാക്കോ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button