Latest NewsNewsIndia

80 കോടി ജനങ്ങൾക്ക് സൗജന്യ റേഷന്‍, എട്ട് കോടി സൗജന്യ ഗ്യാസ് സിലിണ്ടറുകൾ, അക്കൗണ്ടിൽ 30,000 കോടി രൂപ: നരേന്ദ്ര മോദി

പാവപ്പെട്ടവരുടെ ഭക്ഷണത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചുമാണ് ആദ്യ ദിവസം മുതല്‍ ചിന്തിച്ചത്

ന്യൂഡല്‍ഹി: രാജ്യം കോവിഡ് പ്രതിസന്ധിയെ ചെറുക്കാനുള്ള പരിശ്രമത്തിലാണ്. കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ മാനവരാശി നേരിട്ട ഏറ്റവും വലിയ ദുരന്തമാണു കോവിഡെന്നും മഹാമാരി സമയത്ത് 80 കോടി ഇന്ത്യക്കാര്‍ക്കു സൗജന്യ റേഷന്‍ ലഭിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ റോസ്ഗര്‍ യോജന തുടങ്ങിയ പദ്ധതികളിലൂടെ പാവപ്പെട്ടവരുടെ ഭക്ഷണത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചുമാണ് ആദ്യ ദിവസം മുതല്‍ ചിന്തിച്ചതെന്ന് മോദി പറഞ്ഞു. പദ്ധതിയുടെ ഗുണഭോക്താക്കളുമായി നടത്തിയ വീഡിയോ സംഭാഷണത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്.

read also: അഖിലേഷിന്റെ 15,000 കോടിയുടെ പദ്ധതി ബിജെപി 11,000 കോടിയ്ക്ക് നടപ്പാക്കുന്നു: 4000 കോടി എന്തിനായിരുന്നുവെന്ന് യോഗി

പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ … ‘ ഗോതമ്പും അരിയും പയര്‍വര്‍ഗ്ഗങ്ങളും മാത്രമല്ല, എട്ട് കോടിയിലധികം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ലോക്ഡൗണ്‍ സമയത്ത് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ പോലും നല്‍കിയിരുന്നു. 20 കോടിയിലധികം സ്ത്രീകള്‍ക്ക് അവരുടെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളിലൂടെ ഏകദേശം 30,000 കോടി രൂപ നേരിട്ട് ലഭിച്ചു’

കോവിഡിന് പിന്നാലെ മധ്യപ്രദേശിൽ ഉണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യാ ഗവണ്‍മെന്റും മുഴുവന്‍ രാജ്യവും മധ്യപ്രദേശിനൊപ്പം നില്‍ക്കുന്നുവെന്നും വ്യക്തമാക്കി. കൂടാതെ, കൊറോണ വൈറസ് പടരുന്നതു തടയാന്‍ ജനം മാസ്‌ക് ധരിക്കുന്നതും കൈകള്‍ വൃത്തിയാക്കുന്നതും അകലം പാലിക്കുന്നതും തുടരണമെന്നും മോദി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button