KeralaLatest NewsNews

കോവിഡ് മാനദണ്ഡം ലംഘിച്ച്‌ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വി​വാ​ഹം: വ​ധു​വിന്റെ പിതാവ് അറസ്​റ്റില്‍

കോ​വി​ഡ് നി​യ​ന്ത്ര​ണം ലം​ഘി​ച്ച 147 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു.

കൊ​ല്ലം: കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച്‌ വി​വാ​ഹം ന​ട​ത്താ​ന്‍ ശ്ര​മി​ച്ച വ​ധു​വിന്റെ പി​താ​വ് അ​റ​സ്​​റ്റി​ലാ​യി. കൊ​ല്ലം അ​മ്മ​ച്ചി​വീ​ട് ജ​ങ്ഷ​ന​ടു​ത്തു​ള്ള ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വി​വാ​ഹം ന​ട​ത്താ​ന്‍ ശ്ര​മി​ച്ച​താ​ണ് പൊ​ലീ​സ്​ ഇ​ട​പെ​ട്ട് ത​ട​ഞ്ഞ​ത്. ആ​ളു​ക​ള്‍ വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട് കൊ​ല്ലം വെ​സ്​​റ്റ്​ ഇ​ന്‍​സ്​​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​നു​വ​ദ​നീ​യ​മാ​യ​തി​ല​ധി​കം ആ​ളു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന​താ​യി ക​ണ്ട​ത്. വി​വാ​ഹ​ത്തി​ന് വ​ന്ന ആ​ള്‍​ക്കാ​രെ പൊ​ലീ​സ്​ താ​ക്കീ​ത് ചെ​യ്ത് തി​രി​ച്ച​യ​ച്ചു.

ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ​യും ദു​ര​ന്ത​നി​വാ​ര​ണ നി​യ​മം കേ​ര​ള പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ നി​യ​മ​ത്തി​ലെ​യും വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച 101 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും 22 സ്​​ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടു​ക​യും ചെ​യ്തു. കോ​വി​ഡ് നി​യ​ന്ത്ര​ണം ലം​ഘി​ച്ച 147 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു. ശ​രി​യാ​യ വി​ധം മാ​സ്​​ക് ധ​രി​ക്കാ​തി​രു​ന്ന 930 പേ​ര്‍​ക്കെ​തി​രെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തി​രു​ന്ന 867 പേ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.

shortlink

Post Your Comments


Back to top button